നടന് ബാലയുടെ പുതിയ ഇന്റര്‍വ്യൂ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. തന്റെ സ്വകാര്യ-സിനിമ ജീവിതങ്ങളെക്കുറിച്ച് നടന് ചില വെളിപ്പെടുത്തലുകളും നടത്തി.
ബാലയുടെ വാക്കുകള്‍ ഇങ്ങനെ…പ്രൃഥ്വി തടി കുറക്കുന്നു, ലാലേട്ടന് കുറക്കുന്നു ബാല വെയ്റ്റ് കുറച്ചാല്‍ മാത്രം എന്താണ് ഇങ്ങനെ ചര്‍ച്ച? ഇത് ഒരു കഥാപാത്രത്തിനായി ഞാന്‍ ചെയ്യുന്നതാണ്. അഭിപ്രായം എല്ലാം ഇങ്ങനെ വരും.
തടി കൂട്ടിയാലും കുറച്ചാലും അതും ചോദ്യം ചെയ്യും. എന്റെ ചേട്ടന് 130 കിലോയാണ്. ഞാന്‍ ഇങ്ങനെ കടിച്ചു പിടിച്ചു പോവുകയാണ്. യൂട്യൂബ് ചാനല്‍ തുടങ്ങിയത് നന്മ ചെയ്യാന്‍ വേണ്ടിയാണ്.
വിവാഹം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും എനിക്ക് നൂറു ശതമാനം പേടിയുണ്ട്. ഒരാളെയും കുറ്റപ്പെടുത്തുന്നില്ല, എന്നെ എത്ര ദ്രോഹിച്ചാലും എല്ലാവരും നന്നായി ഇരിക്കട്ടെ.. എന്റെ അമ്മയുടെ വാക്കുകള്‍ ആണിത്. ഞാന്‍ ഉണ്ടാക്കിയ സമ്പത്തിന്റെ ഒരു 70 ശതമാനവും നഷ്ടമായി.
ഇനിയൊരു വിവാഹം ഞാന്‍ കഴിച്ചാല്‍ വീട്ടില്‍ കോംപറ്റിഷന്‍ ആകും. എന്നെ പത്തു സ്നേഹിച്ചാല്‍ ഞാന്‍ നൂറു തിരികെ നല്‍കും. അങ്ങനെ ഒരു പെണ്ണ് വരട്ടെ.
അവര്‍ എന്നെ തല്ലാന്‍ വീട്ടില്‍ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാന്‍ ആള് വന്നു. പണക്കാരന് ആയാല്‍ സങ്കടം ഇല്ലെന്നാണോ അവരുടെ വിശ്വാസം.
ചില ചോദ്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടിയാണ്. മകള്‍ക്ക് ഞാനാണ് ആ രണ്ടുപേരും നല്‍കിയത്. കുറച്ചു ദിവസങ്ങള്‍ ഉണ്ടായിരുന്നുള്ളൂ.
ഒരുപാട് ജന്മം പോലെയുള്ള അനുഭവമാണ് ഉള്ളത്. ഇത്രയും അദ്ഭുതം പ്രവര്‍ത്തിച്ച ദൈവം, എന്റെ മരണ ശേഷമാണ് എങ്കിലും എന്റെ കാര്യങ്ങള്‍ വഴി നടത്തികൊണ്ടുപോകാന്‍ എന്റെ മകള്‍ ഉണ്ടാകും, ഇത് എഴുതി വച്ചുകൊള്ളൂ. ബാല പറയുന്നു.