തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണം മാധ്യമങ്ങളാണെന്ന് തുറന്നു പറഞ്ഞ് നടന് ബാല. കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്നുമാണ് ബാല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്.
കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി.
ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ക്ക് സ്ത്രീയാണ്, ഡോക്ടറാണ്. കുറച്ച് മനസ്സമാധാനം കൊടുക്കണം.
വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. എനിക്കും നാവുണ്ട്. എന്നാല്‍ സംസാരിച്ചാല്‍ ശരിയാകില്ല ബാല പറഞ്ഞു.
ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് നടന് പ്രതികരണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം നടന്നത്.
പിന്നീട് ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. ഇതിനിടയ്ക്ക് എലിസബത്ത് ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. പിന്നെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്ത പരന്നത്.