തട്ടിപ്പുകാരന് മോന്സണ് മാവുങ്കലും നടന് ബാലയും തമ്മില്‍ അടുത്ത ബന്ധമെന്ന് ഗായിക അമൃത സുരേഷിന്റെ അഭിഭാഷകന്.
ഇവരുടെ വിവാഹമോചനത്തിലും മോന്സണ് ഇടപെട്ടുവെന്നാണ് അമൃതയുടെ അഭിഭാഷകന് പ്രേം രാജ് പറയുന്നത്.മോന്‍സണിന്റെ വീട്ടില്‍ വെച്ചാണ് മധ്യസ്ഥ ചര്‍ച്ച നടന്നതെന്നും പ്രേം രാജ് പറയുന്നു.
ബാലയ്ക്ക് വേണ്ടി അന്ന് സംസാരിച്ചത് അനൂപ് മുഹമ്മദായിരുന്നു. തട്ടിപ്പു കേസില്‍ മോണ്‍സണെതിരേ പരാതി നല്കിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് മോന്‍സണിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് പ്രേം രാജ് പറഞ്ഞു.
ഒരാഴ്ചയ്ക്ക് ശേഷം കുടുംബ കോടതിയില്‍ ഇത് സംബന്ധിച്ച കേസുണ്ടായിരുന്നു. അന്ന് ബാല കോടതിയിലെത്തിയത് മോന്‍സണിന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദാണ് അന്ന് കാര്‍ ഓടിച്ചിരുന്നത്.
എന്നാല്‍ അനൂപ് മുഹമ്മദുമായും മോന്സണുമായും ബാലയ്ക്ക് കരുതുന്നതിനലും അപ്പുറത്ത് വലിയ സൗഹൃദമുണ്ട് എന്നാണ് പ്രേം രാജ് ആരോപിക്കുന്നത്.