ലോക്ക്ഡൗണ്‍ കാലയളവില്‍ തന്റെ സ്വത്തിന്റെ 70 ശതമാനവും നഷ്ടമായെന്നും സ്വത്ത് മറ്റൊരാള്‍ക്ക് നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും താരം പറഞ്ഞു.
വേറൊരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ പച്ചയ്ക്ക് ചതിച്ചെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ബാലയുടെ വാക്കുകള്‍ ഇങ്ങനെ…’കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി എന്റെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വന്നിരുന്നു. ചിലര്‍ക്ക് അതെന്താണെന്ന് മനസിലാവും. അഞ്ചോളം ഇന്‍ഡസ്ട്രികളില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്.
ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ പൈസ, അതില്‍ അറുപത് മുതല്‍ എഴുപതു ശതമാനം എനിക്ക് കൊടുക്കേണ്ടി വന്നു. സങ്കടങ്ങള്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ ഞാന്‍ ആരോടും തെറ്റ് ചെയ്തിട്ടില്ല. പക്ഷേ സ്വത്തുക്കള്‍ നല്‍കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. വേറൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല.
ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്ന ചോദ്യം പിന്നെയും പിന്നെയും മനസിനകത്ത് ഉണ്ടായിരുന്നു. മാര്‍ച്ചില്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ ഭാവിയിലുള്ള പ്രോജക്ടുകളും നിര്‍ത്തി വെക്കേണ്ടി വന്നു. ആ സമയത്താണ് എന്റെ സ്വന്തം ആസ്തിയില്‍ മുപ്പത് ശതമാനം മാത്രമായി പോയത്. ഞാന്‍ പറയുന്നത് എന്റെ ആസ്തിയുടെ മാത്രം കാര്യമാണ്. ‘
‘ചെന്നൈയില്‍ അച്ഛനും അമ്മയും നല്ല രീതിയില്‍ ജീവിക്കുന്നവരാണ്. ചേച്ചിയും ചേട്ടനുമുണ്ട്. ചേട്ടന്‍ പ്രശസ്ത സംവിധായകനാണ്. ഞങ്ങള്‍ എല്ലാവരും സ്വയം നേടി എടുത്തവരാണ്. വീട്ടിലെ സ്വത്ത് ഇതുവരെ ചോദിച്ചിട്ടില്ല.
ഞങ്ങള്‍ ആരും മറ്റൊരാളെ ആശ്രയിക്കാറില്ല. പൈസ ഉള്ള ഒരു നടനായിട്ട് പോലും ഇതുപോലൊരു സാഹചര്യം വന്നപ്പോള്‍ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടായിപ്പോയി. തൊഴിലില്ല, വരുമാനമില്ല, കോവിഡിന് തൊട്ട് മുന്‍പ് 70 ശതമാനം സ്വത്തും കൊടുക്കേണ്ടി വന്നു. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ എന്നെ പച്ചയ്ക്ക് ചതിച്ചു.’ബാല പറഞ്ഞു.
ലോക്ഡൗണില്‍ വീടിനകത്ത് ഇരുന്നപ്പോഴാണ് താന്‍ സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചതെന്നും ഇത് തന്റെ ജീവിതം മാറ്റിമറിച്ചെന്നും ബാല പറയുന്നു.
അവശത അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് ബാല നടത്തുന്നത്. ഇതില്‍ ലിവ് ടു ഗിവ് എന്ന പരിപാടിയില്‍ ഇതിനോടകം മലയാള സിനിമയിലെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. അടുത്തിടെ താരം വീണ്ടും വിവാഹിതനാകാന്‍ പോകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും താരം ഇത് നിഷേധിച്ചിരുന്നു.