ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാളികളുടെ പ്രിയ താരമാണ് നടന്‍ ബാല. മലയാളത്തില്‍ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമകളില്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബാല.
അടുത്തിടെയായിരുന്നു താരത്തിന്റെ രണ്ടാം വിവാഹം. മലയാളി ഗായിക അമൃത സുരേഷിനെയായിരുന്നു ബാല ആദ്യം വിവാഹം കഴിച്ചത്.
ഒരു മകള്‍ ജനിച്ചതിന് ശേഷം ഇരുവരും വേര്‍പിരിയുക ആയിരുന്നു. 2010ല്‍ ആയിരുന്നു ബാലയും ഗായിക അമൃത സുരേഷും വിവാഹിതരാവുന്നത്.
എന്നാല്‍ ഒമ്പതു വര്‍ഷത്തിനു ശേഷം ഈ പ്രണയവിവാഹത്തിന് അന്ത്യമായി. അതേ സമയം ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ബാല. താന്‍ നിശബ്ദനായി ഇരിക്കുന്നു എന്നതിനര്‍ഥം ആരെയും പേടിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പാവപ്പെട്ട കുട്ടിക്ക് മൊബൈല്‍ സഹായമായി നല്‍കുന്ന വിഡിയോ പങ്കുവച്ചാണ് ബാല ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം ഭാര്യ എലിസബത്തും ബാലയ്ക്കൊപ്പം ഉണ്ടായിരുന്നു.
ബാലയുടെ വാക്കുകള്‍ ഇങ്ങനെ…ദൈവത്തിനു നന്ദി. ഭീരുക്കള്‍ ഒരുപാട് അഭിനയിക്കും. എന്നാല്‍ നിശബ്ദരായി ഇരിക്കുന്നവര്‍ പ്രവര്‍ത്തകളിലൂടെയാണ് ചെയ്ത് കാണിക്കുക.
ഞാന്‍ നിശബ്ദനായി ഇരിക്കുന്നതിനര്‍ഥം പേടിച്ചിരിക്കുക എന്നല്ല. ജീവിതത്തിലെ യഥാര്‍ഥ യാത്ര എന്തെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ ദൈവത്തിന്റെ കവചം എന്നെ സുരക്ഷിതനാക്കി. നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് എന്നെ തടയാന്‍ ആര്‍ക്കും അവകാശമില്ല. ദൈവം എന്റെ കൂടെയുണ്ടെന്നും താരം പറയുന്നു.
നേരത്തെ ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പരിഹാസ രൂപത്തിലുള്ള കമന്റുകളായിരുന്നു വിമര്‍ശനങ്ങളില്‍ അധികവും. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടര്‍ എലിസബത്ത്.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. എലിസബത്തിനും കുടുംബത്തിനും ഒപ്പമായിരുന്നു ബാലയുടെ ഇത്തവണത്തെ ഓണം. ഭാര്യവീട്ടില്‍ ഓണസദ്യ കഴിക്കുന്നതിന്റെ വീഡിയോയും നടന്‍ പങ്കുവെച്ചിരുന്നു.