ചെകുത്താന് എന്ന പേരിലറിയപ്പെടുന്ന യൂട്യൂബര് അജു അലക്സിനെ ഫ്ളാറ്റില് കയറി ആക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില് പ്രതികരണവുമായി നടന് ബാല.
തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള യൂട്യൂബറുടെ ആരോപണങ്ങളെല്ലാം നുണയാണെന്ന് ബാല പറഞ്ഞു.
അയാള് ചെയ്യുന്ന തെറ്റ് മനസ്സിലാക്കിക്കൊടുക്കുവാനാണ് താന് നേരിട്ടുപോയതെന്നും തര്ക്കിക്കാനോ ഭീഷണിപ്പെടുത്താനോ ചെന്നതല്ലെന്നും ബാല മാധ്യമങ്ങളോടു പറഞ്ഞു.
”ഇതുപോലുള്ള ടോക്സിക് ആളുകളെ പ്രോത്സാഹിപ്പിക്കരുത്. പത്തുവയസ്സുള്ള കുട്ടികളൊക്കെ യൂട്യൂബ് കാണുന്നവരാണ്. എന്റെ കുടുംബത്തിലെ ഒരാളെപോലും ഞാന് ഇവന്റെ വീഡിയോ കാണിക്കില്ല. ചെയ്യുന്ന തെറ്റ് മനസ്സിലാക്കി കൊടുക്കുവാനാണ് ഞാന് നേരിട്ടുപോയത്. അല്ലാതെ തര്ക്കിക്കാനോ ഭീഷണിപ്പെടുത്താനോ പോയതല്ല. തോക്കിന് എനിക്ക് ലൈസന്സ് ഇവിടെ ഇല്ല.”ബാല പറഞ്ഞു.
പണം ഉണ്ടാക്കാന് യൂട്യൂബില് എന്തും പറയാമെന്ന അവസ്ഥയാണ്. തമിഴ്നാട്ടിലും ഇത്തരക്കാര് ഉണ്ട്. ലഹരി ഉപയോഗിക്കുന്നവരാണ് ഇവര്.
എന്റെ കയ്യില് തെളിവുണ്ട്. നിങ്ങള് സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില് ഈ പ്രവണതയെ ചോദ്യം ചെയ്യണം.
നടന്മാരെയെല്ലാം മോശമായി പറയുന്ന ആളാണ് അയാള്. നിങ്ങള്ക്ക് സിനിമയെക്കുറിച്ച് എന്ത് റിവ്യൂവും പറയാം.
എന്നെക്കുറിച്ച് പറയാം. പക്ഷേ കുടുംബത്തെക്കുറിച്ച് പറയരുത്. ദേഷ്യപ്പെടാം, മോശം വാക്കുകള് ഉപയോഗിക്കരുത്. കഴിഞ്ഞ 23 വര്ഷത്തിനിടെ ഞാന് ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്.
അതിനെക്കുറിച്ച് വളരെ മോശമായി ഇയാള് സംസാരിച്ചു. മനസ്സ് തകര്ന്നുപോയി എനിക്ക്. അത് ചോദിക്കാനാണ് പോയത്. നിവൃത്തികേടുകൊണ്ടാണ് ആ വീട്ടില് പോയത്.
തല്ലിപ്പൊളിക്കാന് ശ്രമിച്ചു എന്നാണ് പറയുന്നത്. തല്ലിപ്പൊളിച്ചോ? പല ഭാഷകളിലായി 56 പടങ്ങളില് അഭിനയിച്ച ഒരാള് ചെന്ന് കാര്യം പറയുമ്പോള് അതിന്റെ ബഹുമാനം തരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നെ ഗുണ്ട ആക്കുമെന്ന് കരുതിയില്ല.
ഞാന് ചെയ്യുന്ന ചാരിറ്റിയെക്കുറിച്ച് മോശം പറഞ്ഞു. അത് ചോദിക്കാന് വേണ്ടിയാണ് പോയത്. ലാപ്ടോപ്പും ഫ്രിഡ്ജും തല്ലിപ്പൊളിച്ചെന്ന് പറയുന്നു.
സ്വന്തമായി ചെയ്തിട്ട് എന്റെ പേര് പറയാമല്ലോ. ഈ നിമിഷം വരെ അവന് നമ്മളെ വില്ക്കുകയാണ്. ഒരു ഗ്ലാസ് കഷണം പോലും അവിടെ പൊട്ടിയിട്ടില്ല.
അവന് പേടിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്. ഞാന് തിരിച്ചു മാനനഷ്ടക്കേസ് കൊടുത്താല് അവന് കുടുങ്ങും. അത് വേണ്ടെന്നു വിചാരിച്ചാണ് ചെയ്യാതിരിക്കുന്നത്.
57 സ്റ്റിച്ചുണ്ട് എനിക്ക്. ബ്ലീഡിങ് വരും. എന്നിട്ടും ഞാന് പടി കയറിപ്പോയി. ഈ അവസ്ഥയില് ആരെങ്കിലും തല്ലാന് പോകുമോ ? നിങ്ങള്ക്ക് ആ വീഡിയോയില് കാണാമല്ലോ ആ പയ്യനെ.
എന്നിട്ട് ചാനലില് പറയുന്നു രണ്ട് ഗുണ്ടകള് ഉണ്ടെന്ന്. വണ്ടിയുടെ മുമ്പിലുണ്ടായിരുന്നത് എന്റെ ജിം കോച്ച് ആണ്.
എനിക്ക് വണ്ടി ഓടിക്കാന് വയ്യാത്തതുകൊണ്ട് കൂടെ വന്നതാണ്. അവരെയൊക്കെ എങ്ങനെയാണ് ഗുണ്ടകള് എന്നു വിളിക്കുന്നത്. അങ്ങനെയെങ്കില് ചെകുത്താന് ആരാണ്.
ഇതിഹാസങ്ങളായ താരങ്ങളെക്കുറിച്ച് മോശം പറയാന് ഇവര്ക്ക് ആരാണ് അധികാരം കൊടുത്തത്. ആരും പ്രതികരിക്കുന്നില്ല.
മമ്മൂക്കയെപ്പോലെ ചാരിറ്റി ചെയ്ത നടന് മലയാളത്തില് ഇല്ല. ലാലേട്ടന് എത്ര പേര്ക്ക് വീല് ചെയര് പോലുള്ളവ നല്കിയിട്ടുണ്ട്.
അവരെക്കുറിച്ച് ഇത്ര മോശമായി സംസാരിച്ചിട്ടും നിങ്ങളെല്ലാം മിണ്ടാതിരുന്നു. ഇപ്പോള് ഞാന് തുടങ്ങിവച്ചു.
ഇതൊരു തുടക്കമാണ്. ഇതിനുവേണ്ടി ദൈവം എനിക്കു കഷ്ടപ്പാടു തന്നാല് അനുഭവിക്കാന് ഞാന് തയാറാണ്. ആരും ചോദിക്കാത്ത ചോദ്യം ഞാന് തുടങ്ങിവച്ചു. അതുകൊണ്ടാണ് ഞാന് പ്രതികരിച്ചത്.
അതേസമയം, ആരോപണങ്ങള് നിഷേധിച്ച ബാല അജുവിന്റെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമത്തില് പോസ്റ്റ് ചെയ്തു.
ചെകുത്താന് എന്ന പേരില് വീഡിയോകള് ചെയ്യാറുള്ള യുട്യൂബര് അജു അലക്സിനെ ഫ്ലാറ്റിനുള്ളില് അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല് ഖാദര് ആണ് പരാതിക്കാന്. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്.
https://www.facebook.com/ActorBalaOfficial/videos/642628651265257/?ref=embed_video&t=0