കുട്ടിക്കാലത്ത് താന്‍ കടന്നുപോയ മരണാസന്നമായ നിമിഷങ്ങളെ അനുസ്മരിച്ച് നടന് ദേവന്. മരണമുഖത്തു കൂടി തന്നെ നടത്തിയ ഡിഫ്ത്തീരിയയെക്കുറിച്ചാണ് ദേവന് ഫേസ്ബുക്കില്‍ കുറിച്ചത്.
നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോയെന്നു ചോദിച്ചാണ് ദേവന് കുറിപ്പ് ആരംഭിക്കുന്നത്. താന്‍ ദൈവത്തെ കണ്ടിട്ടുണ്ടെന്നും ഡോക്ടര്‍ സണ്ണിയാണ് ആ ദൈവമെന്നും ദേവന് പറയുന്നു.
ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ?
ഉണ്ടെന്നു ഞാന്‍ പറയും, ഒരു ഡോക്ടറെ ചൂണ്ടികാണിച്ചിട്ടു…
എന്റെ അച്ഛനും അമ്മയും നാനും ആദ്യം കണ്ട ദൈവം ഒരു ഡോക്ടര്‍ ആണ്.. Dr. Sunny..
അന്നൊക്കെ മരണം സുനിശ്ചിതമായ ഒരു രോഗമാണ് ‘ ഡിഫ്ത്തീരിയ’.
തൊണ്ടയില്‍ പഴുപ്പുവന്നു, valarnu, തൊണ്ടമുഴുവനും ബ്ലോക്ക് ആയി മരിക്കുന്ന മാരക രോഗം. അമ്മയും അച്ഛനും അത് മനസ്സിലാക്കി.
അന്നുമുതല്‍ അമ്മ എന്നെ ഒക്കത്തുനിന്നും ഇറക്കാതെ താങ്ങിക്കൊണ്ടു നടന്നു. ഉറങ്ങാന്‍വേണ്ടി മാത്രം ബെഡില്‍ കിടത്തും.
അപ്പോളും രണ്ടു കൈയുംകൊണ്ട് വാരിപ്പുണര്‍ന്നു കൂടെ കിടക്കും അമ്മ. ‘എന്റെ മോനെ ആര്‍ക്കും വിട്ടുകൊടുക്കില്ല ‘ എന്നാ മനസ്സുമായി… വേദനകൊണ്ടു പുളയുമ്പോള്‍ അമ്മ ചോദിക്കും…
‘എന്താ മോനെ വേദന ഉണ്ടോ’ എന്ന്.. ‘ ഇല്ലമ്മേ ഒന്നുല്ല്യ ‘ ഞാന്‍ നുണ പറയും
പ്രതീക്ഷയൊന്നുമില്ലെങ്കിലും എന്റെ ദിവസ്സങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നറിയാമെങ്കിലും Dr. സണ്ണി എന്നും വന്നു എന്നെ നോക്കും. എന്റെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കുക എന്നതാണ് ഉദ്ദേശം… ഒരു ഡോക്ടറുടെ മറ്റൊരു കടമ..
ഒരു ദിവസ്സം Dr. സണ്ണി വന്നു പറഞ്ഞു.. ‘ ഒരു പുതിയ ഇന്ജെക്ഷന് വന്നിട്ടുണ്ട്.. ഇതൊന്നു പരീക്ഷിക്കാം നമുക്ക് ‘… കുത്തിവെച്ചിട്ടു ‘എന്തെങ്കിലും reactions ഉണ്ടെങ്കില്‍ ഉടനെ എന്നെ വിളിക്കണം ‘ എന്ന് പറഞ്ഞു പോയി.
പിറ്റേ ദിവസ്സം രാവിലെ ചുമച്ചു ചുമച്ചു ഞാന്‍ ഛര്‍ദിച്ചു. എന്തോ ഒരു മാംസപിണ്ഡം വായിലൂടെ പുറത്തേക്കു വീണു. ഇതു കണ്ടു അലറിനിലവിളിച്ചു അമ്മ. ചെറു നാവിന്റെ ആകൃതിയില്‍ ഒരു മാംസക്കഷ്ണം കണ്ടു അമ്മ നിലവിളിക്കുന്നു…
ഡോക്ടറെ വിളിക്കാന്‍ അച്ഛന് ഓടുന്നു. ഡോക്ടര്‍ വന്നു നോക്കി സന്തോഷത്തോടെ ‘രക്ഷപെട്ടാഡോ ശ്രീനിവാസാ തന്റെ മോന്. തൊണ്ടയില്‍ കെട്ടിക്കിടന്ന പഴുപ്പ് പുറത്തുചാടിയിരിക്കുന്നു ‘…
എത്രയും ദിവസ്സം എന്നെ ചുമന്ന അമ്മ, അമ്മയുടെ നിഴല്‍പോലെ ഒപ്പമുണ്ടായിരുന്ന എന്റെ അച്ഛന്… അമ്മയും അച്ഛനും ദൈവമാണെങ്കില്‍ Dr. സണ്ണി ഉം ദൈവമല്ലേ ? ഞാന്‍ കണ്ട മൂന്നാമത്തെ ദൈവമാണദ്ദേഹം, Dr. Sunny..
ഞാന്‍ ജനിച്ചു വീഴുന്നതുതന്നെ ഒരു ആയുര്‍വേദ വൈദ്യകുടുംബത്തിലാണ്. അച്ചാച്ചന്റെ അത്ഭുദകരമായ ചികിത്സ പാടവം എന്നും എന്റെ മനസ്സില്‍ മായാതെ നില്കുന്നു. രോഗം മാറി തിരിച്ചുപോകുമ്പോള്‍ ആള്കാര് പറയുന്നകേള്‍കാറുണ്ട് ‘ വൈദ്യരെ, ഇങ്ങള് ഞങ്ങടെ ദൈവാ ട്ടോ ‘..
എന്റെ മൂത്ത അളിയന് Dr.E R Raveendranathan ( ചേച്ചിടെ ഭര്‍ത്താവ് ), എറണാകുളം ജനറല്‍ ആശുപത്രിയില്‍ Casualtiy Medical Officer ആയിരുന്നു… ഞാന്‍ കോളേജ് പഠിക്കുന്ന കാലം.. machine ന്റെ പിന്തുണയില്ലാതെ രോഗത്തെ കണ്ടപുടിക്കുന്ന ഒരു സൂത്രം അളിയന്റെ തലച്ചോറിലുണ്ടെന്നു മനസ്സിലായ പലേ അനുഭവങ്ങളും ഉണ്ടെനിക്.. ദൈവം വാരിക്കോരി കൊടുത്തിട്ടുണ്ട് ആ അനുഗ്രഹം.. diagnosis power.. രോഗം മാറാതെ ഒരു രോഗിയും അളിയന്റെ അടുത്തുന്നു പോയതായി എനിക്കറിവില്ല.
സുഖമില്ലാതെ ഫോണ്‍ വിളിച്ചാല്‍, ശബ്ദം കേട്ടു രോഗം നിശ്ചയിക്കുന്ന ഒരു മാന്ദ്രികനായിരുന്നു അളിയന്.പക്ഷെ 42 മത്തെ വയസ്സില്‍ അളിയന് ഞങ്ങളെ വിട്ടുപോയി.. കാന്‍സര്‍ ആയിരുന്നു.
എത്ര വലിയ ഡോക്ടര്‍ ആയാലും സ്വയം ചികില്സിക്കാനുള്ള ‘സൂത്രം ‘അവര്‍ക്കില്ലല്ലോ.. നമ്മുടെ ജീവിതത്തില്‍ ഡോക്ടര്‍മാരെപോലെ മറ്റൊരാളും ഇല്ലന്ന് പറയാനാണ് ഞാന്‍ എത്രയും അനുഭവങ്ങള്‍ നിരത്തിയത്. അവര്‍ നമ്മുടെ അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ ഓക്കേ ആണ് . അതാണ് ആ ബന്ധം…
നിപ ചികില്സിക്കുന്നവരുടെ കുട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ Dr. ജയേഷ്കുമാര്‍ ഉണ്ടായിരുന്നു… നിപ പടര്‍ന്നുപിടിച്ചു കോഴിക്കോട് വരെ എത്തിയ സമയം.. ഒരു വൈകുന്നേരം Dr. ജയേഷ് ന്റെ ഒരു ഫ്രന്റിക് കാള്‍…
വിറക്കുന്ന ശബ്ദത്തോടെ ഡോക്ടര്‍ പറയുന്നു.. ‘ദേവേട്ടാ… നാളെ രാവിലെ 11 മണിക് മുന്‍പായി നിപാക് എതിരായ ആന്റി വൈറസ് മെഡിസിന് കോഴിക്കോട് എത്തിയില്ലെങ്കില്‍ നിപ കേരളം ഒട്ടാകെ പടരും..
3rd സ്റ്റേജിലേക്ക് പോകും… ജപ്പാനില്‍ ഈ മെഡിസിന് കണ്ടെത്തിയിട്ടുണ്ട്… അത് നാളെ രാവിലെ എത്തണം’. വിറക്കുകയാണ് ആ ശബ്ദം.State Govt നിസ്സഹായരാണെന്നു എനിക്ക് മനസ്സിലായി, ജയേഷ് പറഞ്ഞില്ലെങ്കിലും..
ഒരു പ്രതീക്ഷയുമില്ലാതെ Cetnral Govt മായി ബന്ധപെട്ടു. Prime Minister Modiji യുടെ നേരിട്ടുള്ള ഇടപെടലില്‍, Autsraliyayil (japanil stock ella) നിന്നും അന്ന് രാത്രി ഒരു വിമാനം മരുന്നുമായി പുറപ്പെട്ടു.. രാത്രി 9 മണിക് ന്യൂസില്‍ ഈ വാര്‍ത്ത പുറത്തു വന്നു..
നിപയെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് ഒരു ഡോക്ടറുടെ അവസരോചിതവും നിസ്സഹായതയോടെയും തത്സമയത് പുറത്തുവന്ന ആ ശബ്ദമാണ്.. ഒരു അമ്മയുടെ ഒരു അച്ഛന്റെ നിലവിളിക്കുന്ന ശബ്ദം..
ഇരു ഡോക്ടര്‍ നമ്മുടെ ആരൊക്കെയോ ആയി മാറുന്ന നിമിഷങ്ങളാണവ…’ഞാന്‍ തന്നെ ആണ് നീ, നീ തന്നെ ആണ് ഞാന്‍ ‘ എന്നാ തത്വമസിയിലെ പൊരുള്‍..
Covid 19 il നിന്നും നമ്മളെ രക്ഷിക്കാന്‍ ജീവന് വരെ കൊടുത്തു ഓടി ഓടി പണിയെടുക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരായ ഡോക്ടര്‍സ് നെയും അവരെ സഹായിക്കുന്ന ഹെല്‍ത്ത് സര്‍വീസ് സ്റ്റാഫ്നെയും കേരളം നിലനില്‍ക്കുന്നിടത്തോളം മലയാളികള്‍ മറക്കില്ല.. ദൈവങ്ങളാണ് നിങ്ങള്‍… കാണപ്പെട്ട ദൈവങ്ങള്‍… നന്ദി.. നന്ദി… നന്ദി…. .
ഇവിടെ ജനിച്ചു ജീവിച്ചു ഈ ലോകം വിട്ടുപോയ ആയിരകണക്കിന് നല്ല ഡോക്ടര്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, ഇന്നത്തെ ഡോക്ടര്മാര്ക് ആശംസ്സകള്‍ നേര്‍ന്നുകൊണ്ട്.