പെ​ർ​ഫോം ചെ​യ്യാൻ ഡ്രഗ് വേണ്ട? ടിനി ടോം വെ​റു​തെ സ്റ്റേ​ജി​ൽ ക​യ​റി വാ​യി​ൽ വ​ന്നത് പ​റ​ഞ്ഞ​ത​ല്ലെന്ന് ദേവൻ


സി​നി​മ മേ​ഖ​ല​യി​ൽ ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ടി​നി ടോം ​ഒ​ക്കെ പ​റ​ഞ്ഞി​ല്ലേ, അ​തൊ​ക്കെ അ​വ​ന്‍റെ മ​ന​സി​ൽനി​ന്ന് വ​ന്ന​താ​ണ്. അ​ല്ലാ​തെ വെ​റു​തെ സ്റ്റേ​ജി​ൽ ക​യ​റി വാ​യി​ൽ വ​ന്ന് പ​റ​ഞ്ഞ​ത​ല്ല, അ​താ​ണ് ഇ​വി​ടു​ത്തെ ചി​ത്രം.

സി​നി​മ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി ഇ​തൊ​ന്നും ഇ​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ല​ല്ലോ. ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ എ​നി​ക്ക് തോ​ന്നി​യ​ത് എ​ന്‍റെ ഉ​ള്ളി​ന്‍റെ ഉ​ള്ളി​ൽനി​ന്ന് സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ക്കേ​ണ്ട ഒ​ന്നാ​ണ് അ​ഭി​ന​യം.

എ​ന്നാ​ൽ ക​ഥാ​പാ​ത്ര​മാ​യി മാ​റാ​ൻ വേ​റെ എ​ന്തെ​ങ്കി​ലും സാ​ധ​നം വാ​യി​ലി​ട​ണ​മെ​ന്ന് പ​റ​ഞ്ഞാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​കും. ഡ്ര​ഗ് ആ​ണ് ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.

പ​ണ്ടൊ​ക്കെ അ​ങ്ങ​നെ അ​ല്ല​ല്ലോ. സ്റ്റാ​ർ​ട്, കാ​മ​റ, ആ​ക്ഷ​ൻ എ​ന്ന് പ​റ​യു​മ്പോ​ൾ ന​മുക്ക് സം​ഭ​വി​ക്കു​ന്ന മാ​റ്റ​മു​ണ്ട​ല്ലോ. അ​ഭി​ന​യി​ക്കാ​ൻ അ​റി​യാ​ത്ത​വ​രാ​ണ് ഇ​ത് ക​ഴി​ക്കു​ന്ന​ത്.

അ​പ്പോ​ൾ പ​ല​തും അ​വ​രി​ൽ സം​ഭ​വി​ക്കും. എ​ന്തൊ​രു പെ​ർ​ഫോ​മെ​ൻ​സ് ആ​ണെ​ന്ന് തോ​ന്നും. പെ​ർ​ഫോം ചെ​യ്യു​ന്ന​ത് ആ​ർ​ട്ടി​സ്റ്റ് അ​ല്ല, ഡ്ര​ഗ് ആ​ണ്.
-ദേ​വ​ൻ

Related posts

Leave a Comment