നടി അമലാപോളിന്റെ വിവാഹജീവിതം തകര്‍ത്തത് നടന്‍ ധനുഷാണെന്ന ആരോപണവുമായി അമലയുടെ മുന്‍ ഭര്‍ത്താവ് വിജയ് യുടെ പിതാവ് അഴകപ്പന്‍ രംഗത്ത്. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് തമിഴ് നിര്‍മാതാവ് കൂടിയായ അഴകപ്പന്‍ മകന്റെ വിവാഹമോചനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.
വിജയ് യുമായുള്ള വിവാഹശേഷം അഭിനയം നിര്‍ത്താമെന്ന് അമല സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മിച്ച ‘അമ്മ കണക്ക്’ എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. അതിനാല്‍ തന്നെ അഭിനയത്തിലേക്ക് തിരികെ വരാന്‍ ധനുഷ് അമലയെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറാവുകയും ചെയ്തു. അളകപ്പന്റെ പുതിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കയാണ്.
അഭിനയം നിര്‍ത്താമെന്ന വാക്ക് പാലിക്കാത്തതായിരുന്നു മകനുമായുള്ള വിവാഹ മോചനത്തിന് കാരണം എന്ന് പറഞ്ഞ് ഇതിനു മുമ്പും അഴകപ്പന്‍ നിരവധി തവണ രംഗത്തെത്തിയിട്ടുണ്ട്. അമല സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തയ്യാറാകാത്തതായിരുന്നു ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്നും അഴകപ്പന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇതെല്ലാം വെറും പ്രചരണങ്ങള്‍ മാത്രമാണ്. അമലയ്ക്ക് തങ്ങളുടെ ബന്ധത്തിന്റെ സത്യം അറിയാം. അമലയുടെ അഭിനയ മോഹത്തെ പൂര്‍ണമായും പിന്തുണച്ചിരുന്നെന്നും വീട്ടുകാര്‍ക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും വിജയ് പറഞ്ഞിരുന്നു.
2011ല്‍ അമല പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകള്‍ എന്ന ചിത്രം സംവിധാനം ചെയ്തത് എ.എല്‍.വിജയ്യായിരുന്നു. 2013ല്‍ ഇളയദളപതി വിജയിയെ നായകനാക്കി എ.എല്‍.വിജയ് സംവിധാനം ചെയ്ത തലൈവ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക. നാലുവര്‍ഷത്തെ പ്രണയത്തിനു ശേഷം 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വിവാഹിതരായത്.
എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു. സിനിമ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്തകളിലൊന്നായിരുന്നു അമലയുടെ വിവാഹമോചനം. അമല പോളുമായുളള വിവാഹമോചനശേഷം വിജയ് ഡോ ആര്‍. ഐശ്വര്യയെ വിവാഹം ചെയ്തു. അമലയാകട്ടെ സിനിമയില്‍ സജീവമാകുകയും ചെയ്തു. ഇതിനിടയില്‍ താന്‍ ഒരാളെ പ്രേമിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലും അമല നടത്തിയിരുന്നു.