വ്യത്യസ്ഥമായ ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം സൃഷ്ടിച്ച സംവിധായകനാണ് ഒമര്‍ ലുലു.
ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ചിത്രത്തില്‍ നടന് ഇര്ഷാദാണ്സ നാകവേഷത്തില് എത്തുന്നത്.
അതോടൊപ്പം പുതുമുഖങ്ങളായ അഞ്ച് നായികമാരും ചിത്രത്തിലുണ്ട്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലറായാണ് നല്ല സമയമെന്നാണ് ഒമര്‍ പറയുന്നത്.
ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറില്‍ നവാഗതനായ കലന്തൂര്‍ ആണ് സിനിമയുടെ നിര്‍മ്മാണം.
സിനിമയുടെ പ്രൊമോഷന് പരിപാടികള്‍ കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നടന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടന് ഇര്‍ഷാദ് പറഞ്ഞിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
ചിത്രത്തില്‍ നായകനായെത്തുന്നത് ഇര്‍ഷാദ് ആണ്. ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
നന്ദന, നീന മധു, നോറ, അസ്ലാമിയ, ഗായത്രി എന്നിവരാണ് നായികമാര്‍. ചിത്രത്തില്‍ വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സിനിമയുടെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് നിര്‍വ്വഹിക്കുന്നു. പ്രൊമോഷന് പരിപാടിക്കിടയിലാണ് ഇര്‍ഷാദ് ഒമര്‍ ലുലുവിനെ കുറിച്ചും സിനിമയെ കുറിച്ചും തുറന്ന് പറഞ്ഞത്.
സിനിമയെ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് ഒമറിനറിയാം. ഞാന്‍ എന്നെ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമങ്ങളൊന്നും നടത്താത്തയാളാണ്.
എന്നെ കൃത്യമായി മാര്‍ക്കറ്റ് ചെയ്യാന്‍ ഒമര്‍ പറയുകയായിരുന്നുവെന്നാണ് ഇര്‍ഷാദ് പറയുന്നത്. ഇതുവരെ കാണാത്ത ഇര്‍ഷാദിനെ ‘നല്ല സമയ’ത്തില്‍ കാണാം എന്നും താരം ഇര്‍ഷാദ് പറഞ്ഞു.
സിനിമ ചെയ്യുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇന്നേ വരെ ചെയ്യാത്ത കാര്യങ്ങള്‍ ഈ സിനിമയില്‍ ചെയ്തിട്ടുണ്ട്.
ഡാന്‍സുണ്ട്, ലിപ് ലോക്കുണ്ട്, അങ്ങനെ പലതും. ഒരു ചെറിയ ഡയലോഗുപോലും ഒറ്റടേക്കില്‍ പൂര്‍ത്തിയാക്കാത്ത പുതുമുഖ നായിക, ലിപ് ലോക്ക് ഒറ്റ ടേക്കില്‍ പൂര്‍ത്തിയാക്കി ഞങ്ങളെ ഞെട്ടിച്ചുവെന്നാണ് സഹതാരത്തെ കുറിച്ച് ഇര്‍ഷാദ് പറഞ്ഞത്.
അതേസമയം, ഒമര്‍ ലുലു ഒരുക്കുന്ന ആക്ഷന്‍ ചിത്രം ‘പവര്‍ സ്റ്റാറി’ന്റെ ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആക്ഷന്‍ കിംഗ് ബാബു ആന്റണിയാണ് ചിത്രത്തിലെ നായകന്.