രാജ്യമെമ്പാടും, പ്രത്യേകിച്ച് കേരളത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വിധേയമായ ഒരു വിഷയമാണ് ഹാദിയ കേസ്. പ്രായപൂര്‍ത്തിയായ രണ്ടു പേരുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ശ്രദ്ധിക്കപ്പെട്ട ഹാദിയ കേസില്‍ പിന്നീട് പല വഴിത്തിരിവുകളും ഉണ്ടായി. മുസ്ലീമായി ജീവിക്കണമെന്നും ഭര്‍ത്താവിനൊപ്പം പോകണമെന്നുമുള്ള വാശിയില്‍ ഹാദിയ ഉറച്ചുനിന്നപ്പോള്‍ മകളെ മറ്റൊരു മതത്തിനും മറ്റൊരു വ്യക്തിയ്ക്കും വിട്ടുകൊടുക്കാന്‍ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളും തയാറായില്ല. മാതാപിതാക്കള്‍ക്കെതിരെ ഒരു മകള്‍ നടത്തുന്ന നിയമയുദ്ധം എന്ന് ഒരുതരത്തില്‍ ഹാദിയ കേസിനെ വിശേഷിപ്പിക്കാം.
എനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണം എനിക്ക് എന്റെ ഭര്‍ത്താവ് മതി എന്ന ഹാദിയയുടെ വാക്കുകള്‍ പല അച്ഛന് അമ്മമാര്‍ക്കും ഒരു ഷോക്ക് തന്നെയാണ് നല്‍കിയത്. ഹാദിയയോട് പഠനം തുടരാന്‍ സുപ്രീംകോടതി നിര്ദേശമുണ്ടായതിനെത്തുടര്ന്ന് കേസ് വഴിത്തിരിവിലായിരിക്കേ വിശയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന് ജോയ് മാത്യു. അഖില എന്ന ഹാദിയയുടെ വിഷയത്തില്‍ പരോക്ഷ വിമര്‍ശനമാണ് ജോയ് മാത്യു നടത്തിയിരിക്കുന്നത്. സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ ആ തന്ത ചുമക്കണോ എന്ന ചോദ്യം തന്റെ ഉറക്കം കെടുത്തുന്നതായി ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്നമാണെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്നം തന്നെ. എന്നാല്‍ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം എന്നതാണ് ഇന്ന് എന്റെ ഉറക്കം കെടുത്തുന്ന ചിന്ത. നിങ്ങളുടേയോ?