മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കിഷോര്‍. നായകനായും വില്ലനായുമെല്ലാം തിളങ്ങുന്ന താരം തന്റെ ഗാംഭീര്യമുള്ള ശബ്ദം കൊണ്ടും ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്.
നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ടെങ്കിലും സീരിയലിലാണ് കൂടുതല്‍ ശോഭിച്ചത്.മിക്കപ്പോഴും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് താരം പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ഇപ്പോള്‍ നല്ലൊരു സ്വഭാവ നടനായി തിളങ്ങുകയാണ് താരം. എഷ്യാനെറ്റിലെ സസ്നേഹം സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ച് മനസ്സുതുറക്കുകയാണ് താരം.
അഭിനയത്തില്‍ നിന്നും താന്‍ ചെറിയൊരു ഇടവേള എടുത്തിരുന്നുവെന്നും താന്‍ ക്ഷീണിതനായിരുന്നുവെന്നും ശാരീരിക പ്രശ്നങ്ങള്‍ കാരണം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും കിഷോര്‍ പറയുന്നു.
തനിക്ക് പലപ്പോഴും ക്ഷീണവും ശരീരമാകെ വിറയലുമായിരുന്നു. ഒത്തിരി ചികിത്സകള്‍ നടത്തിയിരുന്നുവെന്നും ഒന്നരവര്‍ഷക്കാലം ആശുപത്രിയില്‍ തന്നെയായിരുന്നുവെന്നും എന്താണ് അസുഖമെന്ന് കണ്ടുപിടിക്കാന്‍ കുറേക്കാലം കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഫ്ളേവേഴ്സിലെ ഒരു കോടിയില്‍ പങ്കെടുക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. തന്റെ ഭാര്യയ്ക്ക് തന്നെ കല്യാണം കഴിക്കണമെന്ന് ഒത്തിരി ആഗ്രഹമുണ്ടായിരുന്നുവെന്നും സരിതയ്ക്ക് തന്റെ അച്ഛന്റെ മരുമകളാവണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു.