തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്ത പുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാള സിനിമയിലെ ഹാസ്യതാരങ്ങളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. 250ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
നാടകത്തിലൂടെയാണ് കൊച്ചുപ്രേമൻ അഭിനയരംഗത്തെത്തിയത്. 1979ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ.
പിന്നീട് 1997ൽ രാജസേനന്റെ ദില്ലിവാല രാജകുമാരനിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് ജയരാജ് സംവിധാനം ചെയ്ത് 2003ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.