ബിജെപി സ്ഥാനാര്‍ഥിയായതോടെ സിനിമ രംഗത്ത് മക്കളുടെ അവസരങ്ങള്‍ നഷ്ടമായെന്ന് നടന്‍ കൃഷ്ണകുമാര്‍. തന്റെ രാഷ്ട്രീയം വ്യക്തമാക്കിയതിനു പിന്നാലെ സൈബര്‍ ആക്രമണത്തിനും ഇരയാകേണ്ടി വന്നു.
രാഷ്ട്രീയം വ്യക്തമാക്കിയതോടെയാണ് സിനിമ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞത്. ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു.
താന്‍ മാത്രമല്ല കുടുംബവും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ്.
മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയതെന്നും നടന്‍ പറയുന്നു.