പ്ര​ശ​സ്ത നാ​ട​ക ന​ട​ൻ എം.സി. ക​ട്ട​പ്പ​ന അ​ന്ത​രി​ച്ചു

പ്ര​ശ​സ്ത നാ​ട​ക ന​ട​ൻ എം.സി. ക​ട്ട​പ്പ​ന​യെ​ന്ന​റി​യ​പ്പെ​ടു​ന്ന എം. ​സി. ചാ​ക്കോ (75) നി​ര്യാ​ത​നാ​യി. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 9.30 ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

1977-ല്‍ ​ആ​റ്റി​ങ്ങ​ല്‍ ദേ​ശാ​ഭി​മാ​നി തി​യേ​റ്റേ​ഴ്‌​സി​ന്‍റെ പു​ണ്യ​തീ​ര്‍​ത്ഥം തേ​ടി എ​ന്ന പ്രൊ​ഫ​ഷ​ണ​ല്‍ നാ​ട​ക​ത്തി​ലാ​ണ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. തു​ട​ര്‍​ന്ന് മു​പ്പ​തോ​ളം പ്രൊ​ഫ​ഷ​ണ​ല്‍ നാ​ട​ക​ങ്ങ​ളി​ലാ​യി ഏ​ഴാ​യി​ര​ത്തി​ല​ധി​കം വേ​ദി​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു.

2007-ല്‍ ​കൊ​ല്ലം അ​രീ​ന​യു​ടെ ആ​രും കൊ​തി​ക്കു​ന്ന​മ​ണ്ണ് എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ചു. 2014 ല്‍ ​കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ അ​ഭി​ന​യ​ശ്രീ പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ളോ​ളം നാ​ട​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം നി​ര​വ​ധി സി​നി​മ​ക​ളി​ലും വേഷമിട്ടു. കാ​ഴ്ച, പ​ക​ല്‍, പ​ളു​ങ്ക്, നാ​യ​ക​ന്‍ തു​ട​ങ്ങി സി​നി​മ​ക​ളി​ലും 25 ഓ​ളം സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചു.

Related posts

Leave a Comment