ഇന്ത്യയെമ്പാടും ആരാധകരുള്ള നടനാണ് ആര് മാധവന്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച അപൂര്‍വം നടന്മാരിലൊരാളാണ് താരം.
മിന്നലെ, അലൈപായുതെ, റണ്‍ തുടങ്ങിയ സിനിമകളിലൂടെ ആരാധക ഹൃദയം കീഴടക്കിയ മാധവന്
ഒരു കാലത്ത് സിനിമയിലെ ചോക്ലേറ്റ് ബോയ് ആയിരുന്നു.
പരസ്യ ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. പിന്നീട് ഹിന്ദി സീരിയല്‍ രംഗത്ത് എത്തുകയും അവിടെ നിന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയില്‍ എത്തുകയുമായിരുന്നു.
2000ല്‍ മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിലൂടെ നായകനായി തമിഴകത്ത് അരങ്ങേറി താരം ഇന്ത്യയില്‍ ഒട്ടാകെ ആരാധകരെ നേടിയെടുത്തു.
2001 ല്‍ ഗൗതം വാസുദേവേ മേനോന്റെ മിന്നലെ താരത്തെ സൂപ്പര്‍ താരമാക്കി മാറ്റി. മിന്നലൈയിലെ വസീഗര എന്ന ഗാനവും രംഗവും ഇന്ത്യ മുഴുവന്‍ തരംഗമായി മാറി.
പിന്നീട് തെന്നിന്ത്യയുടെ ചോക്കളേറ്റ് നായകനായി അറിയപ്പെടുന്ന മാധവന് തന്റെ കരിയറിലെ തന്നെ ഏറെ പ്രതീക്ഷയുള്ള പ്രൊജക്ട് പൂര്‍ത്തിയാക്കി ഇരിക്കുകയാണ് ഇപ്പോള്‍ .
വിഖ്യാത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ കഥ പറഞ്ഞെത്തുന്ന റോക്കട്രി ദി നമ്പി ഇഫക്റ്റ് എന്ന ചത്രത്തിലൂടെ മാധവന് സംവിധായകന് ആവുകയാണ്.
ഈ സിനിമയുടെ പ്രൊമോഷന് പരിപാടികള്‍ക്കായി മാധവന് കൊച്ചിയിലെത്തി മാധ്യമങ്ങളെ കണ്ടിരുന്നു.
ചിത്രത്തില്‍ നമ്പി നാരായണനെ അവതരിപ്പിക്കുന്നതും മാധവന് തന്നെയാണ്. ചിത്രത്തിന്റെ പ്രൊമോഷനായി കേരളത്തിലെത്തിയ താരം പത്രസമ്മേളനത്തിനിടയില്‍ മലയാളികള്‍ക്ക് തന്നോടുള്ള സ്നേഹത്തെ കുറിച്ചും സംസാരിച്ചിരുന്നു.
മലയാളത്തില്‍ നിന്നായിരുന്നു തന്റെ തുടക്കങ്ങളൊക്കെ എന്നാണ് മാധവന് പറയുന്നത്. കേരളത്തില്‍ നിന്നുമാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്.
അന്ന് മുതല്‍ ഞാന്‍ മലയാളിയാണ് എന്നാണ് എല്ലാവരും കരുതിയത്. കാരണം എന്റെ പേര് തന്നെയാണ്.
മാധവന് എന്നായതിനാല്‍ തന്നെ ചിലര്‍ കാവ്യ മാധവന് എന്റെ ഭാര്യയാണെന്ന് വരെ കരുതിയിട്ടുണ്ട്. ഇതൊക്കെ എന്നോടുള്ള സ്നേഹവും ഇഷ്ടവും കൊണ്ടാണെന്ന് അറിയാം.
കേരളത്തില്‍ നിന്ന് മാത്രമല്ല ദുബായിലോ മറ്റ് എവിടെയാണെങ്കില്‍ പോലും മലയാളികളുടെ സാന്നിധ്യവും സ്നേഹവും അറിഞ്ഞു.
ഞാന്‍ അവര്‍ക്ക് മാധവന് ചേട്ടനാണ്. മലയാളികളും കേരളവും എനിക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നതെന്ന് മാധവന് പറയുന്നു.
ഇതേ കാര്യം കാവ്യാ മാധവന് ഒരിക്കല്‍ ഒരു അവാര്‍ഡ് വേദിയില്‍ തുറന്ന് പറഞ്ഞിരുന്നു, ഒരിക്കല്‍ ഒരു ഷൂട്ടിംഗ് ആവശ്യത്തിനായി താനും ജയസൂര്യയും മറ്റു അഭിനേതാക്കളും കൂടി ഊട്ടിയില്‍ പോകുകയും ശേഷം അവിടെ ഉണ്ടായിരുന്ന ചിലരോട് തമാശക്ക് വേണ്ടി ജയസൂര്യ ഇത് നടന് മാധവന്റെ ഭാര്യ ആണെന്നും, പേര് കാവ്യാ മാധവന് എന്നും പറഞ്ഞിരുന്നു, അന്നവിടെ ഉണ്ടായിരുന്നവര്‍ വന്ന് വളരെ സ്നേഹത്തോടെ പേരുമായി എന്നും, അവര്‍ അങ്ങനെയാണ് വിശ്വസിച്ചിരുന്നത് എന്നും കാവ്യാ തന്നെ വേദിയില്‍ വെച്ച് അവാര്‍ഡ് നല്കാന് വന്ന മാധവനോട് തന്നെ പറഞ്ഞിരുന്നു.