ഒരു സിനിമ ചെയ്യണമെങ്കിൽ അതിന് ഒരു നായകൻ വേണം. നായകൻ വേണമെന്നുണ്ടെങ്കിൽ കഥയുമായി അദ്ദേഹത്തിന്റെ പുറകെ നടക്കണം.
ഒരു വർഷം കൊണ്ടാകും നമ്മൾ ഒരു കഥ ഉണ്ടാക്കി എടുക്കുക. അത് അര മണിക്കൂറ് കൊണ്ട് കേട്ടിട്ട് കുറെ തിരുത്തലും ഉപദേശവുമൊക്കെ ഇങ്ങോട്ട് തരും.
പിന്നീട് ഇദ്ദേഹം പോകുന്ന ഇടത്ത് കാരവാനിൽ നിന്നുള്ള വിളി കാത്തിരിക്കാനുള്ള ആയുസ് എനിക്കില്ല. മലയാളത്തെ പോലെ അല്ല തമിഴ് സിനിമ. അവിടെ ഇതുപോലെ ഒരു പ്രശ്നവുമില്ല.
നല്ല ബഹുമാനമാണ് ലഭിക്കുന്നത്. സംസാരിക്കാൻ നിൽക്കുന്ന നമ്മളെ കേൾക്കാൻ അവർ തയാറാണ്. കൂടാതെ ഒരു സ്പേസ് തരും. എന്നാൽ ഇവിടെ അങ്ങനെ അല്ല. -മഹേഷ്