ഹനുമാന് വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ അരങ്ങില്‍ കുഴഞ്ഞു വീണ് നടന് അന്ത്യം. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം.
രവി ശര്‍മയാണ് മരിച്ചത്. ഗണേശോത്സവവുമായി ബന്ധപ്പെട്ടായിരുന്നു ഹനുമാന് വേഷത്തില്‍ കലാകാരന്റെ പ്രകടനം. ഹൃദയാഘാതമാണ് മരണ കാരണം.
ഭജന സംഘത്തിലെ കലാകാരനാണ് രവി ശര്‍മ. ഇവരുടെ സംഘം മെയ്ന്‍പുരിയിലെ കോട്വാലിയിലുള്ള ശിവ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്.
ഭജനയും മറ്റും നടക്കുന്നിനിടെ രവി ശര്‍മ നൃത്തം ചെയ്യുന്നുണ്ട്. അതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നൃത്തത്തിലെ ഭാഗമാകും എന്ന നിലയില്‍ പലരും അദ്ദേഹം വീണു കിടക്കുന്നത് കാര്യമാക്കുന്നില്ല.
എന്നാല്‍ പിന്നീട് സംഭവം പന്തിയല്ലെന്ന് ചിലര്‍ക്ക് തോന്നി. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.