മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത ആളാണ് അദ്ദേഹം. മമ്മൂക്കയുടെ കൂടെ എല്ലാക്കാലത്തും അഭിനയിക്കുന്നത് ഭയങ്കര ആവേശം നൽകുന്നതും സന്തോഷം നൽകുന്നതുമായ ഒരു അനുഭവമാണ്.
മധുരരാജയിൽ ആണ് എനിക്ക് എറ്റവും കൂടുതൽ സ്ക്രീൻ സ്പേസ് മമ്മൂക്കയുമായി പങ്കിടാൻ കഴിഞ്ഞത്. എനിക്ക് കൂടൂതൽ പെർഫോമൻസ് ഉണ്ടായിരുന്ന ഒരു സിനിമയായിരുന്നു മധുരരാജ. ഞാൻ 2002ൽ ഒരു ടെലിവിഷൻ അവതാരകനായിട്ട് വന്ന ഒരു ആളാണ്.
ആ സമയത്ത് ഒരു മ്യൂസിക്കൽ ആൽബം റിലീസ് ചെയ്യാൻ മമ്മൂക്ക എറണാകുളത്ത് വരുന്നുണ്ടെന്ന് അറിഞ്ഞു. അന്നാണ് മമ്മൂക്കയെ ആദ്യമായാണ് നേരിൽ കാണുന്നത്.
അന്ന് ആ ഓഡിറ്റോറിയത്തിലെത്തി. ഒരു ചാനലാണ് പ്രോഗ്രാം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ ചാനലിലെ ഒരംഗമായിരുന്നത് കൊണ്ട് മമ്മൂക്ക വന്നപ്പോൾ എനിക്ക് സ്റ്റേജിന്റെ അടുത്ത് പോയി നിൽക്കാൻ പറ്റിയെന്ന് പ്രശാന്ത്