പ്രളയം കേരളത്തെ വിഴുങ്ങുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. നിരവധി ആളുകളാണ് പലയിടത്തും കുടുങ്ങിക്കിടക്കുന്നത്. മലയാള സിനിമാതാരംപൃഥിരാജിന്റെ തിരുവനന്തപുരത്തെ വീട് വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് താരത്തിന്റെ അമ്മയും നടിയുമായ മല്ലികാ സുകുമാരനെയും മറ്റു കുടുംബാംഗങ്ങളെയും സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
പൃഥിരാജിന്റെ അമ്മയായ മല്ലികാ സുകുമാരനെ ചെമ്പില്‍ കയറ്റിയാണ് സന്നദ്ധപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കേന്ദ്ര ദുരന്തനിവാരണ സേനയും ഐടിബിപിയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്.
Rescuing @PrithviOfficial’s Mom #MallikaSukumaran#KeralaFloods pic.twitter.com/iKQwyFsJci
— Forum Keralam (FK) (@Forumkeralam1) August 16, 2018