രണ്ടരപ്പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലും സീരിയലിലും സജീവസാന്നിദ്ധ്യമാണ് ഷിജു അബ്ദുള്‍ റഷീദ് എന്ന ഷിജു ഏ ആര്.
ചെറുതും വലുതുമായ വേഷങ്ങളിലൂടെ ആളുകളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടന് ഒരു കാലത്ത് നായകനായും മിന്നിത്തിളങ്ങിയിരുന്നു.
തമിഴില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ നടന് പക്ഷേ മലയാള സിനിമയില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.
അതോടെ സിനിമയില്‍ നിന്നും മാറി സീരിയലുകളില്‍ സജീവം ആവുകയായിരുന്നു താരം. എയര്‍ഹോസ്റ്റസും നര്‍ത്തകിയും ആയ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
ദമ്പതികള്‍ക്ക് ഒരു മകളാണുള്ളത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരം തന്റെ കുടുംബ സമേതമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.
ബിഗ് ബോസ് സീസണ് അഞ്ചിലെ ഫൈനല്‍ വരെ പോരാടിയ മത്സരാര്‍ഥിയായ ഷിജുവിന് ആരാധകരും ഏറെയാണ്.
അതിനിടെ തങ്ങളുടെ വിവാഹത്തെ കുറിച്ച് ഷിജുവിന്റെ ഭാര്യ പ്രീതി ഒരു അഭിമുഖത്തിനിടെ സംസാരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.
താന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കുവൈറ്റിലായിരുന്നുവെന്നും അതിനാല്‍ മലയാളം നന്നായി അറിയില്ലായിരുന്നുവെന്നും എയര്ഹോസ്റ്റസായത് അവരുടെ വേഷം ഇഷ്ടമായത് കൊണ്ടായിരുന്നുവെന്നും പ്രീതി പറയുന്നു.
ഷിജുവിനെ ആദ്യമായി കണ്ടത് ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു.
അദ്ദേഹത്തിന്റെ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമ കണ്ടതുകൊണ്ട് അദ്ദേഹം ഒരു നടനാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എയര്‍പോര്‍ട്ടില്‍ വെച്ചുള്ള പരിചയം പിന്നീട് പ്രണയമായി എന്നും പുള്ളിക്കാരനാണ് തന്നെ ആദ്യം പ്രൊപ്പോസ് ചെയ്തതെന്നും പ്രീതി പറയുന്നു.
തങ്ങളുടെ ജാതിയും മതവും വേറെയായിരുന്നു. പിന്നെ അദ്ദേഹം ഒരു നടനായതിനാലും വിവാഹത്തിന് തന്റെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തിരുന്നുവെന്നും രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നും ഇപ്പോള്‍ തങ്ങളുടെ വിവാഹം കഴിഞ്ഞ് 14 വര്‍ഷം ആവുകയാണെന്നും പ്രീതി പറയുന്നു.