തിരുവനന്തപുരം: നടൻ സിദ്ദിഖിനെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി കോൺഗ്രസ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ മത്സരരംഗത്തേക്കില്ലെന്ന സൂചനകൾ നൽകിയിരുന്നു.
കഴിഞ്ഞ പ്രാവശ്യം നഷ്ടമായ ആലപ്പുഴ ലോക്സഭ സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഈ ലക്ഷ്യത്തോടെ നടൻ സിദ്ദിഖ് അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ കോൺഗ്രസ് പരിഗണിക്കുന്നുവെന്നാണ് അഭ്യൂഹം.