ന​മ്മ​ള്‍ ഇ​പ്പോ​ള്‍ ജീ​വി​ക്കു​ന്ന​ത് ന​ര​ക​ത്തി​ല്‍ ! കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ച് ശ്രീ​നി​വാ​സ​ന്‍…

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍. ക​ഴി​വു​ള്ള ആ​ളു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ ക​ഴി​വി​നെ​യാ​ണ് ജ​നാ​ധി​പ​ത്യം എ​ന്നു വി​ളി​ക്കേ​ണ്ട​തെ​ന്ന് ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു.

ന​മ്മു​ടെ നാ​ട്ടി​ല്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രു​ന്ന​ത് കു​റ​ച്ചു ക​ള്ള​ന്മാ​രാ​ണെ​ന്നും ഇ​തി​നെ തെ​മ്മാ​ടി​പ​ത്യം എ​ന്നു വി​ളി​ക്കാ​നാ​ണ് താ​ല്‍​പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നും ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു.

ല​വ്ഫു​ള്ളി യു​വേ​ഴ്‌​സ് വേ​ദ എ​ന്ന സി​നി​മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​ല്‍ സം​സാ​രി​ക്കെ​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍.

ശ്രീ​നി​വാ​സ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഇ​വി​ടെ പ​റ​യേ​ണ്ട കാ​ര്യ​മാ​ണോ എ​ന്ന് അ​റി​യി​ല്ല എ​ങ്കി​ലും മ​ന​സ്സി​ല്‍ വീ​ര്‍​പ്പു​മു​ട്ടി കി​ട​ക്കു​ന്ന കു​റ​ച്ചു കാ​ര്യ​ങ്ങ​ള്‍ ഒ​രു മൈ​ക് കി​ട്ടി​യ​പ്പോ​ള്‍ പ​റ​യാ​ന്‍ ആ​ഗ്ര​ഹം തോ​ന്നി.

പ്ര​ധാ​ന​മാ​യി​ട്ട് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന ചു​റ്റു​പാ​ടി​നെ​ക്കു​റി​ച്ചാ​ണ്. ഒ​രു ന​ര​ക​ത്തി​ലാ​ണ് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​ത്. ഡെ​മോ​ക്ര​സി ആ​ണ് എ​ന്നൊ​ക്കെ​യാ​ണ് പ​റ​യു​ന്ന​ത്, ജ​നാ​ധി​പ​ത്യം.

അ​താ​യ​ത് ഗ്രീ​സി​ലാ​ണ​ത്രെ ആ​ദ്യം ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഒ​രു മോ​ഡ​ല്‍ ഉ​ണ്ടാ​യ​ത്. അ​ന്ന് ത​ത്വ​ചി​ന്ത​ക​നാ​യ സോ​ക്ര​ട്ടീ​സ് അ​ദ്ദേ​ഹ​ത്തി​ന്റെ അ​നു​ഭ​വ​ത്തി​ല്‍ നി​ന്ന് പ​റ​ഞ്ഞ​ത് ക​ഴി​വു​ള്ള​വ​രെ​യാ​ണ് ഭ​രി​ക്കാ​ന്‍ വേ​ണ്ടി ജ​ന​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് എ​ന്നാ​ണ്.

ഈ ​ക​ഴി​വു​ള്ള​വ​രെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ക​ഴി​വ് വോ​ട്ട് ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഉ​ണ്ടാ​ക​ണം അ​താ​ണ് ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ പ്ര​ശ്‌​നം എ​ന്ന് അ​ന്ന​ത്തെ​ക്കാ​ല​ത്ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് അ​ദ്ദേ​ഹം ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഡെ​മോ​ക്ര​സി ക​ണ്ടു​പി​ടി​ച്ച​വ​നെ തൂ​ക്കി​ക്കൊ​ന്നി​ട്ട് അ​യാ​ള്‍ ആ​ത്മ​ഹ​ത്യാ ചെ​യ്യു​മാ​യി​രു​ന്നു കാ​ര​ണം രാ​ഷ്ട്രീ​യ​ത്തി​ലെ പേ​രും ക​ള്ള​ന്മാ​ര്‍​ക്ക് അ​വ​ര്‍ ച​ത്ത് കു​ഴി​യി​ലേ​ക്ക് പോ​കു​ന്ന​തു​വ​രെ അ​ഴി​മ​തി ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഇ​ന്ന​ത്തെ ജ​നാ​ധി​പ​ത്യം എ​ന്ന് പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ള്ള​ന്മാ​രെ ഒ​രു ചു​ക്കും ചെ​യ്യാ​ന്‍ പ​റ്റാ​ത്ത വ്യ​വ​സ്ഥി​തി​യാ​ണ് ഇ​വി​ടെ. ഞാ​നി​തി​നെ ജ​നാ​ധി​പ​ത്യം എ​ന്ന​ല്ല പ​റ​യു​ക മ​റി​ച്ച് തെ​മ്മാ​ടി​പ​ത്യം എ​ന്നാ​ണ്. വ​ള​രെ ദ​യ​നീ​യ​മാ​യ ഒ​രു ചു​റ്റു​പാ​ടി​ലാ​ണ് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​ത്.

ഒ​രു ക​ഴി​വു​മി​ല്ലാ​ത്ത ക​ള്ള​ന്മാ​രാ​യ ആ​ള്‍​ക്കാ​ര്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ങ്ങ​നെ വ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. അ​വ​ര്‍ ക​ട്ട് മു​ടി​ച്ച് ന​മ്മ​ളെ​യും നാ​ടി​നെ​യും ന​ശി​പ്പി​ക്കും.

ഈ ​ദു​രി​തം എ​ന്നെ​ങ്കി​ലും മാ​റു​മോ എ​ന്ന ആ​ഗ്ര​ഹ​ത്തോ​ടു​കൂ​ടി ക​ഴി​യാം എ​ന്ന​ല്ലാ​തെ ഒ​രു പ്ര​തീ​ക്ഷ​യും ന​മു​ക്കി​ല്ല. ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ​പ്പാ​ര്‍​ട്ടി​യെ പ്ര​ത്യേ​ക​മാ​യി എ​ടു​ത്തു പ​റ​യു​ക​യ​ല്ല എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളും ക​ണ​ക്കാ​ണ്.”​ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment