ഞങ്ങൾ പരിചയപ്പെട്ടത് ബോംബെയിൽ വച്ചാണ്. മൂന്ന് വർഷത്തെ പരിചയമുണ്ട്. രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. കേരളത്തിൽ വച്ചു വിവാഹം നടത്തണമെന്നത് അമർദീപിന്റെ നിർബന്ധമായിരുന്നു.
കേരളത്തിൽ വച്ചുള്ള വിവാഹം നല്ലൊരു അനുഭവമായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും അത് വലിയ സന്തോഷം നൽകി. വിവാഹശേഷം ഹാപ്പി മൂഡിലാണ്. സിനിമയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അമർദീപ്. മുംബൈയിൽ ഒരു വർക്കിനിടെയാണ് അമർദീപിനെ കണ്ടുമുട്ടിയത്.
ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ ഞാൻ ആദ്യമായാണ് കാണുന്നത്. സ്വഭാവികമായും ഞാൻ ഫ്ലാറ്റായി. വളരെ ഓർഗാനിക്കായിട്ടാണ് റിലേഷൻഷിപ്പ് പ്രോഗ്രസായത്. അതുപോലെ കേരളത്തിലുള്ള ആളുകളുടെ സ്നേഹമാണ് അമർദീപിന് ഏറ്റവും ഇഷ്ടമായത്.
ആരോടും പറയാതെയായിരുന്നു വിവാഹം നടത്തിയത്. എന്നിട്ടും ഗുരുവായൂരിൽ ഒരുപാടു പേർ വന്ന് ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു. റിസപ്ഷൻ മുംബൈയിൽ വച്ചാണ്.
പിന്നെ ഗ്രാന്റായി ഇവന്റ് നടത്താനുള്ള കപ്പാസിറ്റിയില്ല. ഞാനുമായി അടുപ്പമുള്ള എല്ല താരങ്ങളെയും റിസപ്ഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഫ്രീയായിട്ടുള്ളവർ അവിടെ തീർച്ചയായും വരും. -സുദേവ് നായർ