രാഷ്ട്രീയത്തിലേക്കില്ല; ആഗ്രഹം സാമുഹ്യസേവനം! കമല്‍ഹാസന്റെയും രജനീകാന്തിന്റെയും രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ

കൊച്ചി: രാഷ്ട്രീയത്തിലിറങ്ങാന്‍ തനിക്ക് താല്‍പര്യമില്ലെന്നും സാമൂഹ്യസേവനം നടത്താനാണ് ആഗ്രഹമെന്നും തമിഴ് സൂപ്പര്‍ താരം സൂര്യ. സിനിമയ്ക്കു പുറത്ത് ആഗ്രം ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയിലൂടെ സാമൂഹ്യസേവനം നടത്താനാണ് ആലോചിക്കുന്നതെന്നും ‘താനാ സേര്‍ത്ത കൂട്ടം’ എന്ന പുതിയ സിനിമയുടെ പ്രചാരണത്തിനു കൊച്ചിയിലെത്തിയ സൂര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കമല്‍ഹാസന്റെയും രജനീകാന്തിന്റെയും രാഷ്ട്രീയപ്രവേശത്തെ പ്രതീക്ഷയോടെയാണു കാണുന്നത്. പൊതുപ്രവര്‍ത്തനത്തെക്കുറിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കിച്ചും നല്ല അറിവും പരിചയവും ഇരുവര്‍ക്കുമുണ്ട്. ജനങ്ങളെക്കുറിച്ച് അവര്‍ക്ക് ആഴത്തിലറിയാം. പെട്ടെന്നെടുത്ത തീരുമാനമല്ല, അവരുടേത്.

തമിഴ് സിനിമകള്‍ക്കു മലയാളികള്‍ നല്‍കുന്ന പിന്തുണയ്ക്കു നന്ദിയുണ്ട്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ മടിയില്ല. എന്നാല്‍, തനിക്ക് വഴങ്ങുന്ന ഭാഷയില്‍ അഭിനിയിക്കാനാണു താല്പര്യം. പതിവില്‍ നിന്ന് വ്യത്യസ്തമായി കുടുംബസമേതം പൊങ്കല്‍ ആഘോഷിക്കാന്‍ കഴിയുന്ന സിനിമയാണ് ‘താനാ സേര്‍ത്ത കൂട്ടം’ എന്നും സൂര്യ പറഞ്ഞു.

Related posts