ആരെയും ഒരു കാരണവുമില്ലാതെ വിമര്‍ശിക്കാനുള്ള വേദിയായി മാറിയിരിക്കുകയാണ് ഫേസ്ബുക്ക്. തിരുവനന്തപുരത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൃഷ്ണനുണ്ണിയേക്കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഉണ്ണിയുടെ പോസ്റ്റിനു താഴെ ഒരു ആരാധകന്‍ വളരെ മോശമായി കമന്റ് ചെയ്തു. നിങ്ങള്‍ സിനിമാക്കാര്‍ക്ക് അഭിനയിച്ചാല്‍ പോരെ എന്നായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ എന്റെ കാര്യം ഞാന്‍ നോക്കിയാല്‍ പോരെയന്ന് പറഞ്ഞ് താരം ആരാധകന്റെ ഫ്യൂസ് ഊരി.
തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കൃഷ്ണനുണ്ണി (19). വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ ട്രാവല്‍ & ടൂറിസം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. വിടരും മുന്‍പ് കൊഴിഞ്ഞുപോയൊരു ജീവന്‍, അല്ല കൊന്നുകളഞ്ഞ ജീവന്‍, അവനെ കൊന്നവര്‍ നിയമത്തിന് മുന്‍പില്‍ വന്നെപറ്റൂ. അതിന് വേണ്ടി പരമാവധി പോരാടുക. നമുക്ക് എല്ലാവര്‍ക്കും പെണ്‍സുഹൃത്തുക്കള്‍ ഉള്ളതാണ്, ഒന്ന് മിണ്ടിയതിനോ ഒരുമിച്ച് യാത്ര ചെയ്തതിനോ തല്ലികൊല്ലുന്ന കുടുംബക്കാര്‍ വീട്ടില്‍ അല്ല ജീവിക്കേണ്ടത് ജയിലിലാണ് എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. തരുന്നതെന്തും സ്വീകരിച്ച് നിശബ്ദമായിരിക്കരുത്. അവസരം കിട്ടുമ്പോഴെല്ലാം പ്രതികരിക്കണമെന്നും കമന്റിനോടു പ്രതികരിച്ച ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
നിശ്ശബ്ദമായിരിക്കുന്നത് സ്വീകരിക്കലാകും. സ്വീകരിച്ചാല്‍ നിരന്തരം ഇതെല്ലാം സഹിക്കേണ്ടി വരും. ആയിരക്കണക്കിന് കാരണങ്ങളാല്‍ അന്തിമ ഫലത്തില്‍ വ്യത്യാസമുണ്ടായേക്കാം. ഫലത്തിന് അനുസരിച്ചാകരുത് നമ്മുടെ വിശ്വാസം. ഉദാഹരണത്തിന് ഒരു കള്ളന്‍ പിടിക്കപ്പെടാതിരുന്നെന്ന് കരുതി അയാള്‍ നിരപരാധിയാവുന്നില്ല. എന്തൊക്കെയായാലും അയാള്‍ കള്ളന്‍ തന്നെയാണ്. ഇന്നേ ദിവസം മാത്രമാണ് നമുക്ക് ശബ്ദമുയര്‍ത്താന്‍ അവസരം ലഭിക്കുന്നതെങ്കില്‍ അങ്ങനെ ചെയ്യുക. ഓണ്‍ ലൈനില്‍ ആണെങ്കില്‍ അങ്ങനെ. ഉണ്ണിയുടെ പഞ്ച് ഡയലോഗിനു ആരാധകന്റെ നാവടഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ.