മുംബൈ: ബോളിവുഡ് താരം വിദ്യാ ബാലന്റെ പേരില്‍ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമമെന്നു പരാതി. വ്യാജ ഇന്‍സ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കിയാണു പണം തട്ടാന്‍ ശ്രമം നടന്നത്.
ഇതു സംബന്ധിച്ച് താരം മുംബൈ പോലീസിൽ പരാതി നൽകി.ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വിദ്യാ ബാലനു കീഴില്‍ തൊഴിലവസരങ്ങളുണ്ടെന്ന് സിനിമാക്കാര്‍ക്കിടയില്‍ തന്നെയാണു തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചത്. വ്യാജ അക്കൗണ്ട് നിര്‍മിച്ചത് ആരാണെന്നു കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെയും വിദ്യാ ബാലന്റെ പേരില്‍ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നടി തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നു സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിരുന്നു.