തെലുങ്ക് സിനിമയിലെ മഹാനടി സാവിത്രിയിലുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘മഹാനടി’ റിലീസിന് തയ്യാറെടുക്കുക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രവുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. സാവിത്രിയായി കീര്‍ത്തി സുരേഷ് എത്തുമ്പോള്‍ ജെമിനി ഗണേശനായി വെള്ളിത്തിരയിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ ചിത്രം ആരാധകരുമായി പങ്കുവച്ച് വിവാദത്തിന് തിരികൊടുത്തിയത്് ചിത്രത്തില്‍ മറ്റൊരു വേഷം ചെയ്യുന്ന നടന്‍ വിജയ് ദേവേരാക്കൊണ്ടയാണ് ‘എന്തൊരു കൂള്‍ ചിക്ക് എന്നാണ് പോസ്റ്ററില്‍ വിജയ് കീര്‍ത്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഇത് കീര്‍ത്തിയെ മാത്രമല്ല മഹാനടിയായ സാവിത്രിയെക്കൂടി അപമാനിക്കുന്നതായിപ്പോയെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. എന്നാല്‍ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് വിജയ്. ‘മാപ്പ് വേണ്ടവര്‍ക്ക് ചെന്നൈ ലീല പാലസില്‍ വരാം. അവിടെ മഹാനദി ഓഡിയോ ലോഞ്ച് നടക്കുന്നുണ്ട്. നിങ്ങളെയെല്ലാവരെയും കാണുമ്പോള്‍ അവര്‍ക്ക് (സാവിത്രി) സന്തോഷമായിരിക്കും. എന്തുകൊണ്ടെന്നാല്‍ വലിയ സദാചാര മൂല്യങ്ങള്‍ കൊണ്ട് നടക്കുന്നവരാണ് അവരെ കുടുംബം കലക്കിയെന്നും മദ്യപാനിയെന്നും വിളിച്ചത്’ വിജയ് ട്വീറ്റ് ചെയ്തു. നാഗ് അശ്വിന്‍ ഒരുക്കുന്ന മഹാനടി തമിഴ്, തെലുഗു ഭാഷകളില്‍ പുറത്തിറങ്ങും. സമന്ത രുദ്രപ്രഭു, എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. അനുഷ്‌ക ഷെട്ടി, നാഗചൈതന്യ, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.