ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയുമായും പുതുച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കാന്‍ വിജയ് നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരാണു ഇതുസംബന്ധിച്ചു വ്യാപക പ്രചാരണം നടത്തുന്നത്.
പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസാമി വിജയ്യെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് എന്‍ആര്‍ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച പ്രചാരണം നടക്കുന്നത്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി വിജയ് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു.
വിരമിച്ച പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍, മുന്‍ എംഎല്‍എമാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരോട് വിജയ് ഉപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഇക്കാര്യത്തില്‍ പ്രഖ്യാപനം നടക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ പൊതുവെ ബിജെപിയുടെ രാഷ്ട്രീയത്തോട് വിമുഖത കാണിക്കുന്ന വിജയ് എങ്ങനെ എന്‍ഡിഎ സഖ്യത്തില്‍ ചേരുമെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.