ഒരുകാലത്ത് മലയാളത്തിലും തമിഴിലും തിരക്കേറിയ നടിയായിരുന്നു വിനീത. മോഹന്‍ലാല്‍-തമ്പി കണ്ണാന്തനം കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം ‘മാന്ത്രിക’ത്തിലെ നായികമാരിലൊരാള്‍. തമിഴിലും ഹിറ്റ് ചിത്രങ്ങളുടെ നായിക. ഡേറ്റിനായി ക്യൂനിന്ന സംവിധായകര്‍ക്ക് മുന്നില്‍ ജീവിച്ച വിനീതയുടെ അവസ്ഥ ഇന്നെന്താണ്. അതറിയുംമുമ്പ് വിനീത നടന് വിക്രമിനെ അപമാനിച്ചിറക്കി വിട്ട കഥ കൂടി അറിയണം.
20 വര്‍ഷം മുമ്പാണ് ഈ സംഭവം നടക്കുന്നത്. 1996ല്‍. ഷാജുണ്‍ കാര്യലിന്റെ സംവിധാനത്തില്‍ രജപുത്രന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. സുരേഷ് ഗോപി, ശോഭന, വിനീത, വിജയരാഘവന് എന്നിവര്‍ക്കൊപ്പം സഹതാരമായി ഇന്നത്തെ സൂപ്പര്‍ ഹീറോ വിക്രവും ഉണ്ടായിരുന്നു. പ്രമുഖ മലയാള ചലച്ചിത്രവാരികയുടെ ഫോട്ടോഗ്രാഫര്‍ വിനീതയെയും വിക്രത്തിനെയും ഒരുമിപ്പിച്ച് ഒരു ഫോട്ടോഷൂട്ട് പ്ലാന്‍ ചെയ്തു. എന്നാല്‍ നായികയായ തന്റെ കൂടെ വെറും സഹനടനായ വിക്രത്തിനെ ഫോട്ടോഷൂട്ടിന് ക്ഷണിച്ചത് വിനീതയ്ക്ക് പിടിച്ചില്ല. അനിഷ്ടം അവര്‍ പരസ്യമാക്കുകയും ചെയ്തു.
ഫോട്ടോഷൂട്ടിന് റെഡിയായെത്തിയ വിക്രത്തിന് വിനീതയുടെ അധിക്ഷേപം താങ്ങാനായില്ല. വേദന നിറഞ്ഞ മനസുമായി വിക്രം മടങ്ങി. കൈനിറയെ ചിത്രങ്ങളുമായി തിളങ്ങി നിന്ന വിനീതയ്ക്കു പിന്നീട് സിനിമകള്‍ കുറഞ്ഞു. 2002ല്‍ അവര്‍ വേശ്യാവൃത്തിക്ക് അറസ്റ്റിലായി, എന്നാല്‍ മാനസിക വിഭ്രാന്തിയിലായ താരം എട്ടു വര്‍ഷത്തോളം വീടിനുള്ളില്‍ തന്നെ കഴിഞ്ഞു. വര്‍ഷം 20 കഴിഞ്ഞപ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറായി വിക്രം മാറി. ഏറ്റവും അധികം പ്രതിഫലം പറ്റുന്ന തെന്നിന്ത്യന്‍ നായകനടന്മാരിലും മുന്നിലാണ് ആരാധകരുടെ ചിയാന്‍.