വി​മാ​ന​ത്തി​നു​ള​ളി​ല്‍ മോ​ശം പെ​രു​മാ​റ്റം; ന​ട​ന്‍ വി​നാ​യ​ക​ന്  ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു


കൊ​ച്ചി: വി​മാ​ന​ത്തി​നു​ള​ളി​ല്‍ വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​ന് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. വി​മാ​ന​ക്ക​മ്പ​നി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് ജി​ബി ജെ​യിം​സാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മേ​യ് 27ന് ​ഗോ​വ​യി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള​ള യാ​ത്ര​യ്ക്കി​ടെ ന​ട​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം, ഇ​ന്‍​ഡി​ഗോ എ​യ​ലൈ​ന്‍​സ് എ​ന്നി​വ​രെ എ​തി​ര്‍ ക​ക്ഷി​ക​ളാ​ക്കി ന​ല്‍​കി​യ ഹ​ര​ജി​യി​ല്‍ വി​നാ​യ​ക​നെ​യും ക​ക്ഷി ചേ​ര്‍​ക്കാ​ന്‍ ജ​സ്റ്റി​സ് പി.​വി കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment