കോട്ടയം: നടന് വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍,ഫോറന്‍സിക് വിഭാഗവും മോട്ടോര്‍വാഹന വകുപ്പും നടത്തിയ പരിശോധനയില്‍ തകരാറൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.പിന്നെ എങ്ങനെ വിഷവാതകം കാറിൽ വന്നുവെന്ന വിശദമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്.
വിദഗ്ധരായ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരെ എത്തിച്ച് കാര്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം പാമ്പാടിയിലെ ബാറിനു സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മീനടം കുറിയന്നൂര്‍ സ്വദേശിയായ നടന് വിനോദ് തോമസിനെ(47) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.ഫോറന്‍സിക് പരിശോധനയില്‍ കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വിനോദിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ നടക്കും.