നടന്‍ വിശാലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നതായി വിവരം. താരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വിവരങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്.കോവിഡ് എന്ന് വ്യക്തമാക്കാതെ പോസിറ്റീവ് എന്ന് മാത്രമാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്.
‘അതെ സത്യമാണ്, എന്റെ അച്ഛനു പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജര്‍ക്കും ഇതേ രോഗലക്ഷണങ്ങള്‍ കാണിച്ചു. ഞങ്ങളെല്ലാവരും ആയുര്‍വേദ മരുന്നുകള്‍ കഴിച്ചു.
ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഞങ്ങളെല്ലാവരും ഇപ്പോള്‍ വളരെ ആരോഗ്യവാന്‍മാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. ‘വിശാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.
എന്നാല്‍ പോസ്റ്റിനു താഴെ കമന്റുകളുടെ ബഹളമാണ്. പല വിധത്തിലുള്ള സംശയങ്ങളാണ് പലരും ഉന്നയിച്ചിരിക്കുന്നത്. കോവിഡ് തന്നെയാണോ എന്നാണ് ചിലര്‍ ചോദിച്ചിരിക്കുന്നത്.
കോവിഡിന് വാക്സിന്‍ പോലും കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ ആയുര്‍വേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന പ്രസ്താവനയെ ചോദ്യം ചെയ്ത ചിലര്‍ ആ മരുന്നിന്റെ പേരും ചോദിക്കുന്നുണ്ട്.
കോവിഡിനെതിരേ ആയുര്‍വേദ മരുന്ന് ഫലപ്രദമാണെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് ആയുര്‍വേദ മരുന്ന് കഴിച്ച് ആരോഗ്യം വീണ്ടെടുത്തെന്ന അവകാശവാദവുമായി വിശാല്‍ രംഗത്ത് എത്തിയിരിക്കുന്നത്.