തെന്നിന്ത്യന്‍ സിനിമയിലെ മിന്നുംതാരങ്ങളിലൊരാളായ വിശാല്‍ പ്രായം 46 ആയെങ്കിലും ഇതുവരെ വിവാഹിതനായിട്ടില്ല.
ഇടയ്ക്കിടെ താരത്തിന്റെ പേര് ഓരോ നടിമാരോട് ചേര്‍ത്ത് വരാറുണ്ട്. അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന നടന്മാരില് ഒരാളാണ് വിശാല്‍.
സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിശാലിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
ഇപ്പോഴിതാ തന്റെ മകളെ പൊതുവേദിയില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് നടന് വിശാല്‍. വിശാലും എസ് ജെ സൂര്യയും നായകന്മാരാകുന്ന പുതിയ ചിത്രം മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ച് ചടങ്ങിനിടയിലാണ് ആന്റണ്‍ മേരി എന്ന തന്റെ മകളെ വിശാല്‍ പൊതുവേദിക്ക് പരിചയപ്പെടുത്തിയത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ വിവാഹിതനല്ലെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ, എനിക്ക് ഒരു മകളുണ്ട് എന്ന് പറഞ്ഞായിരുന്നു വിശാല്‍ മകളെ വേദിയിലേക്ക് വിളിച്ചത്.
മകളുടെ പേര് ആന്റണ്‍ മേരി എന്നാണെന്നും അവള് ചെന്നൈയിലെ സ്റ്റൈല്ലാമേരിസ് കോളേജിലെ വിദ്യാര്‍ഥിയാണെന്നും വേദിയില്‍ വച്ച് വിശാല്‍ പറഞ്ഞു.
ഒരു സുഹൃത്ത് വഴിയാണ് ആന്റണ്‍ മേരിയെ കണ്ട്മുട്ടിയത്. കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ മകളാണ് ആന്റണ്‍ മേരി.
അതേസമയം, വിശാലിനെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്നും ഉന്നത വിദ്യാഭ്യാസത്തിന് തുണയായ അദ്ദേഹത്തിനോട് ഒരുപാട് നന്ദിയുണ്ടെന്നും ആന്റണ്‍ മേരി വേദിയില്‍ വച്ച് പറഞ്ഞു.
‘എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്റ്റെല്ലാ മേരീസില്‍ പഠിക്കണമെന്നത്. അമ്മ പറയാറുണ്ടായിരുന്നു അതൊക്കെ നടക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്ന്, പക്ഷേ വിശാല്‍ അണ്ണന് വഴി അതിന് സാധിച്ചു. എനിക്ക് അദ്ദേഹം പിതാവിനെപ്പോലെയാണ്. അതെപ്പോഴും അങ്ങനെയായിരിക്കും’, ആന്റണ്‍മേരി വേദിയില്‍ വച്ച് പറഞ്ഞു.