ലോകത്തിലെ അതി സുന്ദരിയായ നടിമാരിൽ ഒന്നാം സ്ഥാനത്ത് ആരാണ്? ഇംഗ്ലീഷ് നടി ജോഡീ കോമറിനെയാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
ആഗോളതലത്തിലുള്ള പ്രമുഖ നടിമാരില്നിന്നാണ് തെരഞ്ഞെടുപ്പ്. അഴകളവുകളുടെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ഹാര്‍ലി സ്ട്രീറ്റ് കോസ്മെറ്റിക് സര്ജന് ഡോ.ജൂലിയന്‍ ഡി സില്‍വയാണ് ലോക സുന്ദരിയെ കണ്ടെത്തിയത്. ഇന്ത്യയില്‍നിന്ന് ദീപിക പദുകോൺ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഇടം നേടി.
പുരാതന ഗ്രീക്ക് വിദ്യയായ ഗോള്‍ഡന്‍ റേഷ്യോ ഓഫ് ബ്യൂട്ടി മുന്നോട്ട് വയ്ക്കുന്ന അഴകളവുകളാണ് മാനദണ്ഡം.
കണ്ണുകള്‍, പുരികം, മൂക്ക്, ചുണ്ട്, താടി, താടിയെല്ല് എന്നിവയുടെ ആകൃതി, അളവ് എന്നിവയെല്ലാം പരിഗണിച്ചാണ് സുന്ദരിയെ തെരഞ്ഞെടുക്കുന്നത്.
98.7 ശതമാനമായിരുന്നു ജോഡീ കോമറിന്റെ റേഷ്യോ. രണ്ടാം സ്ഥാനം സെന്‍ഡായയ്ക്കാണ്. മൂന്നാം സ്ഥാനത്ത് ബെല്ല ഹദീദും നാലാം സ്ഥാനത്ത് ബെയോണ്‍സും അഞ്ചാം സ്ഥാനത്ത് അരിയാന ഗ്രാന്‍ഡെയും ആറാം സ്ഥാനത്ത് ടെയ്ലര് സ്വിഫ്റ്റുമാണ്.
കിം കര്ദാഷ്യന് എട്ടാം സ്ഥാനത്താണ്. ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യയുടെ അഭിമാനമായി ദീപിക പദുകോൺ ഇടംപിടിച്ചത്.