ഒറിജിനലായി എന്നെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്താന്‍ സംവിധായകന്‍ പദ്ധതിയിട്ടു ! തുറന്നു പറച്ചിലുമായി നടി ഐശ്വര്യ…

മലയാളം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. മലയാള സിനിമയിലെ പഴയകാല സൂപ്പര്‍നായിക ലക്ഷ്മിയുടെ മകള്‍കൂടിയായ ഐശ്വര്യ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ അഭിനയ മികവ് പ്രകടമാക്കിയിട്ടുണ്ട്.

ഒരു തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ഒളിയമ്പുകള്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്.

പിന്നീട് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ബട്ടര്‍ഫ്‌ളൈസില്‍ നായികയായി.

ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ.

മോഹന്‍ലാല്‍-ജഗദീഷ് കോമ്പിനേഷനില്‍ നിരവധി ഹാസ്യ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ബട്ടര്‍ഫ്ളൈസ് കോമഡിയും, സെന്റിമെന്‍സും, റൊമാന്‍സും, ആക്ഷനും നിറഞ്ഞ ഒരു കുടുംബ ചിത്രമായിരുന്നു.

മലയാളത്തില്‍ താന്‍ ചെയ്ത ഏറ്റവും മികച്ച വാണിജ്യ ചിത്രങ്ങളിലൊന്നായിരുന്നു ബട്ടര്‍ഫ്ളൈസ് എന്നും സിനിമയിലെ രസകരമായ ഒരു സീന്‍ ഓര്‍ത്തെടുത്ത് കൊണ്ട് ഐശ്വര്യ പറയുന്നു.

ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെ…മലയാളത്തില്‍ ചെയ്തതില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയായിരുന്നു ബട്ടര്‍ഫ്ളൈസ്. അത്രത്തോളം നിലവാരമുള്ള ഹ്യൂമര്‍ ആയിരുന്നു ആ സിനിമയിലേത്.

അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്റെയും, ജഗദീഷേട്ടന്റെയും പ്രകടനം കണ്ട് എനിക്ക് ചിരി നിര്‍ത്താന്‍ പറ്റിയിട്ടില്ല. അതില്‍ എന്നെ ക്ലോറോഫോം മണപ്പിച്ച് തട്ടിക്കൊണ്ടുപോകുന്ന ഒരു സീനുണ്ട്.

ആ സീന്‍ ചെയ്യുമ്പോള്‍ ജഗദീഷേട്ടന്റെയും, ലാലേട്ടന്റെയും പ്രകടനം കണ്ടു എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ക്ലോറോഫോം മണത്ത് ബോധരഹിതയായി അഭിനയിക്കുന്ന എനിക്ക് ആ സീന്‍ ചെയ്യുക അത്രത്തോളം പ്രയാസമായിരുന്നു.

അതുകൊണ്ട് സംവിധായകന്‍ രാജീവ് അഞ്ചല്‍ സാറിനോട് ഞാന്‍ പറഞ്ഞു, ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ എന്നും ഐശ്വര്യ ഭാസ്‌കരന്‍ പറയുന്നു.

മോഹന്‍ലാലിന്റെ എക്കാലത്തേയും വലിയ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായ മാസ്സ് ചിത്രം നരസിംഹത്തിലും ഐശ്വര്യ ആയിരുന്നു നായിക.

Related posts

Leave a Comment