മലയാളിത്തമുള്ള മലയാളി നായികമാരില്‍ ഒരാളാണ് അനന്യ. വളരെ കുറച്ച് പടങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും മലയാളിത്തമുള്ള മുഖം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിക്കാന്‍ നടിയ്ക്കു സാധിച്ചു.
എന്നാല്‍ മറ്റ് താരങ്ങളെ പോലെ വിവാഹം കഴിഞ്ഞതിനു പിന്നാലെ അനന്യയും അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. വളരെ പെട്ടെന്നായിരുന്നു അനന്യയുടെ വിവാഹം നടന്നത്.
പലതരത്തില്‍ ഉള്ള ഗോസിപ്പുകള്‍ ആണ് വിവാഹത്തിന് ശേഷം താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് അനന്യ.
അനന്യ പറയുന്നതിങ്ങനെ…ആഞ്ജനേയന്റെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത്.
അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടത്തിയത്. അതുകൊണ്ട് തന്നെ പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ക്കും ഞങ്ങള്‍ ഇരയായി.
ആഞ്ജനേയനുമായി വിവാഹം കഴിക്കാന്‍ വേണ്ടി ഞാന്‍ വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കിയെന്നും ഞാന്‍ വീടുവിട്ടു ഇറങ്ങിയെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊക്കെ തീര്‍ത്തും വ്യാജ വാര്‍ത്തകള്‍ ആയിരുന്നു.
വിവാഹത്തിന്റെ കാര്യത്തില്‍ വീട്ടില്‍ ആദ്യം എതിര്‍പ്പ് ആയിരുന്നു എന്നത് സത്യമാണ്. എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ വിവാഹത്തിന് അവര്‍ക്ക് സമ്മതം ആണെന്നും പറഞ്ഞു.
ഞങ്ങളുടെ വിവാഹശേഷം ആഞ്ജനേയന് വലിയ രീതിയില്‍ തന്നെ ബോഡി ഷെയിംമിംഗ് നേരിടേണ്ടി വന്നു. അന്ന് എനിക്ക് ഒരു വാശി ഉണ്ടായി, ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നിന്ന് നേരിടണം എന്ന്. അന്ന് ആ പ്രതിസന്ധികളോട് പൊരുതി തന്നെയാണ് ഇവിടംവരെ എത്തിയതെന്നും താരം പറയുന്നു.