സ്വാഭാവിക അഭിനയംകൊണ്ട് തെന്നിന്ത്യയിൽ ശ്രദ്ധനേടിയ നടിയാണ് അഞ്ജലി. അങ്ങാടിതെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകളാണ് അഞ്ജലിയുടെ കരിയറിൽ വഴിത്തിരിവാകുന്നത്.
തമിഴിനും മലയാളത്തിനുംപുറമെ തെലുങ്ക്, കന്നഡ, ഭാഷകളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്.അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് അഞ്ജലി മനസ് തുറന്നിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
എന്നെ സംബന്ധിച്ച് ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്രത്തോളം പോകുമെന്ന് അറിയില്ല.
എന്റെ കംഫര്‍ട്ട് സോണ്‍ എത്രത്തോളമാണെന്നും എനിക്കറിയില്ല. അങ്ങനെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍, ഷോട്ടിനുശേഷം ഞാന്‍ കാരവനിലേക്ക് ഓടിപ്പോവും.
അവിടെയിരുന്ന് കുറേനേരം കരഞ്ഞ ശേഷമാണ് ഞാന്‍ അടുത്ത ഷോട്ടിന് വരാറുള്ളത്. എന്നാല്‍ ലിപ് ലോക്ക് രംഗങ്ങളുടെ കാര്യത്തില്‍ എനിക്ക് ആ ആശങ്കയില്ല.
ലിപ് ലോക്ക് രംഗമാകുമ്പോള്‍ ഒരു പരിധിക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാം. ഒരുപാട് പേര്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നതെന്നതും പ്രശ്നമാണ്. എത്ര ചെറിയ ക്രൂവാണെങ്കിലും കുറഞ്ഞത് പതിനഞ്ചു പേരെങ്കിലും എന്തായാലും സെറ്റിലുണ്ടാകും- അഞ്ജലി പറഞ്ഞു.
ഇതേ അഭിമുഖത്തിൽ തന്റെ പ്രണയ പരാജയത്തെക്കുറിച്ചും അഞ്ജലി സംസാരിച്ചിരുന്നു. ഞാനൊരു മോശം റിലേഷന്‍ഷിപ്പിലായിരുന്നു. ആരുടെയും പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല.
പക്ഷെ ഞാന്‍ കരുതിയിരുന്നത്ര നല്ല ഒന്നായിരുന്നില്ല ആ ബന്ധം. റിലേഷന്‍ഷിപ്പാണോ കരിയറാണോ വേണ്ടതെന്ന് ഒരു സ്ത്രീയ്ക്ക് ചിന്തിക്കേണ്ടി വരുന്നു എന്നതാണ് ടോക്സിക് റിലേഷന്‍ഷിപ്പായി ഞാൻ പറയുന്നത്.
ഒരു പുരുഷനു വിവാഹം കഴിക്കുകയും ജോലിക്കു പോകുന്നത് തുടരുകയും ചെയ്യാന്‍ ആകുമെങ്കില്‍ പെണ്ണിനും സാധിക്കും- അഞ്ജലി വ്യക്തമാക്കി.