മലയാള സിനിമയില്‍ സഹനടി വേഷങ്ങൡ സമീപകാലത്ത് അഞ്ജലി നായരെപ്പോലെ തിളങ്ങിയ അധികം താരങ്ങളുണ്ടാകില്ല.
ആദ്യകാലങ്ങളില്‍ ഭാഗ്യാഞ്ജലി എന്ന പേരിലറിയപ്പെട്ടിരുന്ന താരം വിവാഹശേഷമാണ് അഞ്ജലി ഉപാസന എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി താരം ഭര്‍ത്താവായ അനീഷ് ഉപാസനമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്.
2011 ഏപ്രില്‍ 24നായിരുന്നു ഫാഷന്‍ ഫോട്ടോഗ്രാഫറും ഫിലിം ഡയറക്ടറുമായ അനീഷ് ഉപാസനയെ അഞ്ജലി വിവാഹം കഴിക്കുന്നത്. എന്നാല്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങളാല്‍ ഇരുവരും ഇതുവരെ വേര്‍പ്പെട്ട കഴിയുകയായിരുന്നു.
ഇപ്പോള്‍ അത് വിവാഹമോചനത്തില്‍ എത്തി എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ദൃശ്യം 2 എന്ന ചിത്രത്തിന്റെ വിജയത്തിന്റെ മധുരം ഒഴിഞ്ഞുപോകും മുമ്പാണ് അതില്‍ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജലിയുടെ ജീവിതത്തിലേക്ക് വിവാഹമോചനവും എത്തുന്നത്.
മകളുടെ പിറന്നാള്‍ ദിവസം മാത്രം അഞ്ജലിയും അനീഷും ഒത്തു കൂടുകയായിരുന്നു പതിവ്. അഞ്ജലിയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ മറ്റൊരു വിവാഹബന്ധം വേര്‍പെടുത്തി നില്‍ക്കുകയായിരുന്നു അനീഷ്.
ഇപ്പോള്‍ അഞ്ജലിയും അനീഷിനെയും വിവാഹമോചനത്തിന് ഫലമായി കോടതിയില്‍ കണ്ടപ്പോള്‍ ആരാധകരും മാധ്യമങ്ങളും ബന്ധം വേര്‍പെടുത്തുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അവയൊക്കെ തന്റെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അത് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ചര്‍ച്ചചെയ്യാനും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനും താന്‍ ആഗ്രഹിക്കുന്നില്ല ഇല്ലെന്നാണ് അഞ്ജലി വെളിപ്പെടുത്തിയത്.
മകളായ ആവണി അഞ്ജലിയോടൊപ്പം ആണ് ഇപ്പോള്‍ താമസിക്കുന്നത്. ഏറ്റവും വലിയ കൗതുകകരമായ കാര്യം ദൃശ്യം രണ്ടില്‍ ജോര്‍ജുകുട്ടിയെ രക്ഷിക്കാനെത്തിയ വക്കീല്‍ തന്നെയാണ് ഇപ്പോള്‍ അഞ്ജലിക്ക് ജീവിതത്തില്‍ വിവാഹമോചനം നേടി കൊടുക്കുന്നതില്‍ അഭിഭാഷകയായി നില്‍ക്കുന്നത് എന്നുള്ളതാണ്.