ബാലതാരമായി എത്തി മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്ലാലിന്റെയുമൊക്കെ നായികയായി അഭിനയിച്ച നടിയാണ് അഞ്ജു.
മലയാളത്തിന് പുറമെ തമിഴിലും അഞ്ജു നിരവധി ചിത്രങ്ങളില് അഭിനയിച്ചു. താഴ്വാരം, കൗരവര്, പണ്ട് പണ്ട് ഒരു രാജകുമാരി, നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവില്, നരിമാന്, നീലഗിരി, കിഴക്കന് പത്രോസ്, മിന്നാരം, അര്ജുനന് പിള്ളയും അഞ്ചു മക്കളും തുടങ്ങി മലയാളത്തില് മികച്ച വിജയം നേടിയ നിരവധി ചിത്രങ്ങളില് അഞ്ജു നായികയായും സഹതാരമായും ഒക്കെ എത്തിയിട്ടുണ്ട്.
അതേ സമയം സൂപ്പര് താരങ്ങള്ക്കൊപ്പം അഭിനയിച്ചതിനെ തന്റെ കരിയറിനെ കുറിച്ചും കുറിച്ചുമെല്ലാം അഞ്ജു തുറന്നു പറഞ്ഞതാണ് ഇപ്പോള് വൈറല് ആയി മാറിയിരിക്കുന്നത്.
അഞ്ജുവിന്റെ വാക്കുകള് ഇങ്ങനെ..ഞാന് ഒപ്പം പ്രവര്ത്തിച്ച എല്ലാ നടന്മാരും സംവിധായകരും വളരെ ഡെഡിക്കേഷന് ഉള്ള ആളുകളാണ്. എല്ലാവരും സീനിയേഴ്സാണ്.
മമ്മൂക്ക, ലാലേട്ടന്, രജനികാന്ത്, കമല്ഹാസന് തുടങ്ങി എല്ലാവരും വളരെ ഡെഡിക്കേറ്റഡ് ആണ്. അതെല്ലാം എനിക്ക് മാതൃകയാണ്.
ലാലേട്ടന് ഭയങ്കര ഡെഡിക്കേറ്റഡ് ആണ്. അതുപോലെ തന്നെ കുട്ടിക്കളിയും കൂടുതലാണ്. മമ്മൂക്ക ഭയങ്കര സീരിയസാണ്. വളരെ സ്ട്രിക്റ്റ് ആണ്.
ഒരു സിറ്റുവേഷനില് നമ്മള് എങ്ങനെയാണ് പെരുമാറേണ്ടത് എന്നെല്ലാം പഠിച്ചത് മമ്മൂക്കയില് നിന്നാണ്. എങ്ങനെയാണു കാര്യങ്ങള് കൈകാര്യം ചെയ്യേണ്ടത്.
നമ്മള് എങ്ങനെയാവണം. എന്നതൊക്കെ പഠിച്ചത് അദ്ദേഹത്തില് നിന്നാണ്. മമ്മൂക്കയ്ക്ക് ഒപ്പം മകളായും സഹോദരിയായും ഭാര്യ ആയിട്ടുമെല്ലാം അഭിനയിച്ചിട്ടുണ്ട്. അതൊക്കെ ചെയ്യുമ്പോള് എനിക്ക് അത്ര പക്വത വന്നിരുന്നില്ല.
ഇപ്പോള് നോക്കുമ്പോള് ഞാന് അന്ന് ചെയ്ത എല്ലാ കഥാപാത്രങ്ങളും പ്രധാനപ്പെട്ടവ ആയിരുന്നു. എല്ലാം വളരെ പക്വത ഉള്ള കഥാപാത്രമായിരുന്നു. അതൊക്കെ എനിക്ക് പഠിക്കാനൊരു പാഠമായിരുന്നു.
ഇപ്പോള് ഏത് കഥാപാത്രവും എനിക്ക് ചെയ്യാന് കഴിയും എന്ന പോലെ ആയിട്ടുണ്ട്. മേക്കപ്പിന്റെ കാര്യത്തില് മമ്മൂക്ക എപ്പോഴും ഓവര് മേക്കപ്പ് വേണ്ട എന്നൊക്കെ പറയുമായിരുന്നു.
മറ്റുള്ളവരുടെ ഒപ്പം നില്ക്കുമ്പോള് കളര് മാച്ചാവണമെന്നും എന്നും ലിപ്സ്റ്റിക്ക് ഇടുമ്പോള് എങ്ങനെ ഇടണം എന്നൊക്കെ പഠിപ്പിച്ചത് മമ്മൂക്കയാണ്.
ഔട്ട്ലൈന് ഇട്ടിട്ട് വേണം ലിപ്സ്റ്റിക്ക് ഇടാന്, അപ്പോഴാണ് നമ്മുക്ക് കുറച്ചു കൂടി ക്ലാരിറ്റി കിട്ടു അങ്ങനെ പല കാര്യങ്ങളും പറഞ്ഞു തന്നിട്ടുണ്ട്.
തമിഴില് കമല്ഹാസന് സാറാണ് എന്റെ എക്കാലത്തെയും ഫേവറേറ്റ് ആണ്. അദ്ദേഹത്തിന്റെ ഒക്കെ ഡെഡിക്കേഷന് ഭയങ്കരമാണ്.
ഒന്നും ഇല്ലാതെ വന്ന രജനി സാറിനെ ഒക്കെ ഇപ്പോള് കാണണം. അദ്ദേഹം ഒക്കെ ആ ഡെഡിക്കേഷന് കൊണ്ടാണ് ഇവിടെ എത്തിയത്.
ഇപ്പോഴും ആളുകള് ബേബി അഞ്ജു എന്ന് വിളിക്കും. ഞാന് പറയാറുണ്ട് അഞ്ജു എന്ന് വിളിച്ചാല് മതിയെന്ന് പക്ഷെ അവരുടെ മനസ്സില് അങ്ങനെ രജിസ്റ്റര് ആയി പോയി. മലയാളത്തിലാണ് കൂടുതല് അങ്ങനെ.
അങ്ങനെ വിളി കേള്ക്കുമ്പോള് അവര് ഇന്നും എന്നെ ഓര്ക്കുന്നുണ്ട് എന്നതില് സന്തോഷമുണ്ട്. നായികയില് നിന്ന് സഹനടിയായി മാറിയത് കരിയറിനെ ബാധിച്ചത് ആയിട്ട് ഒന്നും തോന്നിയിട്ടില്ല.
ഇന്ന് എന്റെ പ്രായത്തിന് ചേരുന്ന വേഷങ്ങളാണ് ഞാന് ചെയ്യുന്നത്. ചെറിയ പ്രായത്തിലെ ഞാന് പ്രധാന വേഷങ്ങള് ചെയ്യാന് തുടങ്ങിയിരുന്നു.
അങ്ങനെ പോകുമ്പോഴാണ് ബ്രേക്ക് എടുത്തത്. ബ്രേക്കിന് ശേഷം വരുമ്പോള് അതിനനുസരിച്ച വേഷങ്ങളാണ് ചെയ്യാന് സാധിക്കുക.
എട്ടൊമ്പത് വര്ഷം ഞാന് സിനിമയില് നിന്ന് ബ്രേക്ക് എടുത്തു. 2019 മുതല് വീണ്ടും അഭിനയത്തിലേക്ക് വന്നിട്ടുണ്ട്. ചില വേഷങ്ങള് ഇപ്പോള് ചെയ്യുന്നുണ്ട്. ഇനി മലയാളം സിനിമകള് ചെയ്യണം എന്നാണ് ആഗ്രഹം.
നല്ല കഥാപാത്രങ്ങള്ക്ക് ആയുള്ള കാത്തിരിപ്പില് ആണ്. ഇപ്പോള് സീരിയലുകള് ചെയ്യുന്നുണ്ട്. തിരിച്ചുവരും എന്നാണ് പ്രതീക്ഷ.
ഇനി നെഗറ്റീവ് കഥാപാത്രങ്ങള് ചെയ്യണം എന്നാണ് ആഗ്രഹമെന്നും അഞ്ജു പറഞ്ഞു. മലയാള സിനിമയോടാണ് കൂടുതല് ഇഷ്ടമെന്നും നടി പറയുന്നു.