കാത്തിരിക്കുന്നത് ഒരു മംഗലശ്ശേരി നീലകണ്ഠനെ !എന്തു കൊണ്ട് ഇതുവരെ വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി നടി അനുമോള്‍…

 

വെടിവഴിപാട് എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളി സിനിമാ ആസ്വാദകരുടെ മനസില്‍ ഇടം പിടിച്ച നടിയാണ് അനുമോള്‍. വ്യത്യസ്ഥമായ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് അനുമോള്‍ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് അനുവിനെ തേടിയെത്തുന്നതില്‍ സിംഹഭാഗവും. സിനിമയിലെ പോലെ ജീവിതത്തിലും ബോള്‍ഡായ വ്യക്തിയാണ് അനു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയെ കുറിച്ച് താരം തുറന്നു പറയുകയാണ്.

താന്‍ ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണവും താരം വെളിപ്പെടുത്തി. അച്ഛനാണ് തന്റെ സൂപ്പര്‍ഹീറോയെന്നും അച്ഛന്റെ സ്വഭാവമുള്ള ഒരാള്‍ക്കായി കാത്തിരിക്കുകയാണെന്നും താരം പറയുന്നു. എന്നാല്‍ എന്റെ ഈ തീരുമാനത്തെ സുഹൃത്തുക്കള്‍ പലപ്പോഴും കളിയാക്കാറുണ്ട്. അതൊരു മംഗലശ്ശേരി നീലകണ്ഠന്‍ ടൈപ്പാണ്. അത് എല്ലാ കാലത്തും വന്നു കൊള്ളണമെന്നില്ലന്നാണ് അവരുടെ വാദം. അനുമോള്‍ പറയുന്നു.

അച്ഛന്‍ മരിക്കുന്നവരെ വീട്ടില്‍ നാട്ടുരാജാവ് സ്റ്റൈലിലായിരുന്നു കാര്യങ്ങള്‍. നമ്മുടെ നാട്ടില്‍ വലിയൊരു വഴക്കു നടക്കുമ്പോള്‍ അവരെ വീട്ടിലെ കാര്‍ ഷെഡില്‍ വിളിച്ച് വരുത്തി തല്ലി തീര്‍ക്കാനൊക്കെ പറയുമായിരുന്നു. പിന്നെ ഇതു പോലുള്ള നിരവധി കഥകള്‍ താന്‍ കേട്ടിട്ടുണ്ട്. പട്ടാമ്പി നേര്‍ച്ച നടക്കുന്ന സമയത്ത് അച്ഛന്‍ സുഹൃത്തുക്കള്‍ അവിടെ പോയി എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് പിടിച്ചിരുന്നു. അച്ഛന്‍ അവരെ പോയി പോലീസ് ജീപ്പില്‍ നിന്ന് കൂളായി ഇറക്കി കൊണ്ട് വന്നിരുന്നു. ഇത്തരത്തിലുള്ള അച്ഛന്റെ നിരവധി വീര സാഹസിക കഥകളാണ് താന്‍ കേട്ട് വളര്‍ന്നതെന്നും അനു പറഞ്ഞു.

ഇരുപത്തിയെട്ടാം വയസിലാണ് അമ്മ വിധവയാകുന്നത്. പറക്കമുറ്റാത്ത രണ്ട് പെണ്‍കുട്ടികളെ ഒറ്റയ്ക്കാണ് അമ്മ വളര്‍ത്തിയത്. ളരെ സെന്‍സിറ്റീവാണ് അമ്മ. ഒറ്റയ്ക്ക് പുറത്തിറങ്ങില്ല. സാധനങ്ങള്‍ വാങ്ങാന്‍ അറിയില്ല, എന്തിന് റോഡ് ക്രോസ് ചെയ്യാന്‍ പോലും പേടിയാണ്. ഇങ്ങനെയാക്കെയാണെങ്കിലും മറ്റൊരുതരത്തില്‍ ഭീകര ധൈര്യമാണ് അമ്മയ്ക്ക്. ജീവിതത്തിലുണ്ടായ പ്രശ്നങ്ങളോട് പൊരുതി രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കണമെങ്കില്‍ വല്ലാത്ത ധൈര്യം തന്നെ വേണം.

 

Related posts