മലയാളത്തിലെ പ്രിയ നായികമാരില്‍ ഒരാളാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഡയമണ്ട് നെക്ലേസിലൂടെയായിരുന്നു മലയാള സിനിമയില്‍ അനുശ്രീയുടെ അരങ്ങേറ്റം.
പിന്നീട് നിരവധി സിനിമകളില്ലെ പക്വതയാര്‍ന്ന പ്രകടനത്തിലൂടെ താരം മലയാളികളുടെ പ്രിയനായികയായി. സോഷ്യല്‍ മീഡിയയിലും അനുശ്രീ സജീവമാണ്.
അടുത്തിടെ അനുശ്രീ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രണയ പരാജയം അനുഭവിച്ചിട്ടുണ്ടെന്നും പ്രേമമായാലും ഏത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ലെന്നും അനുശ്രീ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനുശ്രീ. തന്റെ സുഹൃത്തുക്കളില്‍ നിന്നും ഒരാളെയാവും താന്‍ ജീവിതത്തിലേക്ക് ഒപ്പം കൂട്ടുകയെന്നാണ് നടി പറയുന്നത്. എന്നാല്‍ അത് ആരാണെന്ന് പറയാറായിട്ടില്ലെന്നും നടി ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് അനുശ്രീയുടെ ഉത്തരം ഇങ്ങനെ…പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ് താന്‍. എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പോലും പലപ്പോഴും ബോറാണ്. പരിധി കടന്നുള്ള ചോദ്യങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ബുദ്ധിമുട്ടുണ്ടാക്കും.
മറ്റൊരാളെ പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ സ്നേഹം നിലനിര്‍ത്തേണ്ട കാര്യമില്ലല്ലോ. ഒരു പരിധിയില്‍ കൂടുതല്‍ വരിഞ്ഞുമുറുക്കാന്‍ വന്നാല്‍ അതിന് നിന്നുകൊടുക്കുന്ന ആളല്ല ഞാന്‍. പരസ്പര ധാരണയുടെ പുറത്തേ പ്രേമം നിലനില്‍ക്കൂ..
പ്രേമത്തില്‍ ആണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം. എന്ത് കുസൃതിയും കാട്ടാന്‍ കൂടെ നില്ക്കുന്ന ഒരാള്‍. ഞാന്‍ അങ്ങനെയായിരിക്കും. തിരിച്ച് എന്നോടും അങ്ങനെത്തന്നെ ആവണം എന്നൊരു ആഗ്രഹം ഉണ്ട്. ജീവിതത്തിലേക്ക് ഒരാളെ ഒപ്പം കൂട്ടുന്നുണ്ടെങ്കില്‍ ഉറപ്പായും എന്റെ സൗഹൃദ വലയത്തില്‍ നിന്നൊരാളെയാകും.
അതാരാണെന്നൊന്നും പറയാറായിട്ടില്ല. ബ്രേക്കപ്പിന്റെ വേദനകളൊക്കെ താന്‍ അറിഞ്ഞിട്ടുണ്ട്. അതില്‍ നിന്നും പുറത്തുകടക്കാന്‍ ഒരു വര്‍ഷമൊക്കെ എടുത്തിട്ടുണ്ട്. അന്ന് അനുഭവിച്ച വിഷമത്തെപ്പറ്റിയൊക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍ ചമ്മല് തോന്നുമെന്നും അനുശ്രീ വെളിപ്പെടുത്തുന്നു.