തന്നെ സംഘിയെന്നു വിളിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടി അനുശ്രീ. സംഘിയാണെങ്കില്‍ ഇവരെയൊക്കെ പേടിക്കണമെന്ന് ഒരു പ്രേക്ഷകന്‍ അയച്ച കമന്റിന് മറുപടി നല്‍കിയായിരുന്നു നടിയുടെ പ്രതികരണം. അനുശ്രീ പറയുന്നതിങ്ങനെ…’എന്റെ നാട്ടിലെ കുട്ടികളും ഞാനും കൂടി നടത്തുന്ന പരിപാടിയായിരുന്നു അത്. അതിന്റെ ഭാഗമാകുമ്പോള്‍ ഞാന്‍ ഒരു പ്രവര്‍ത്തകയാണോ എന്ന് നോക്കാറില്ല. അടുത്ത വര്‍ഷവും അവിടെ പരിപാടി ഉണ്ടെങ്കില്‍ പങ്കെടുക്കും. നാട്ടില്‍ നടക്കുന്നൊരു പരിപാടി ആയതുകൊണ്ടുമാത്രമാണ്.
വീടിനടുത്ത് ക്രിസ്ത്യന്‍ പള്ളികള്‍ ഒന്നും ഇല്ല ,എന്നാല്‍ ക്രിസ്മസിന് എന്റെ ക്രിസ്ത്യന്‍ ഫ്രണ്ട്‌സ് വരുമ്പോള്‍ മറ്റു ഫ്രണ്ട്‌സിന് സര്‍െ്രെപസ് കൊടുക്കാന്‍ രാത്രിയില്‍ പോകാറുണ്ട്. പാട്ടു പാടാന്‍ പോകാറുണ്ട്. നോമ്പിന് മുസ്‌ലിം ഫ്രണ്ട്‌സിന്റെ വീട്ടില്‍ പോകുമ്പോള്‍ അവര്‍ തരുന്ന പാനീയം കുടിക്കാറുണ്ട്. അതിന്റെ ഐതീഹ്യങ്ങളോ കാര്യങ്ങളോ നമുക്ക് അറിയില്ല. അതുകൊണ്ട് ആരും എന്നെ പ്രവര്‍ത്തകയെന്ന് വിളിക്കേണ്ട കാര്യമില്ല.
ഈരാറ്റുപേട്ടയ്ക്കടുത്ത് ഷൂട്ടിംഗിനു പോയ സമയത്ത് ഭക്ഷണം വാങ്ങാന്‍ വേണ്ടി വണ്ടി നിര്‍ത്തി. സഹോദരന്‍ ഭക്ഷണം വാങ്ങുവാന്‍ പോയി. പള്ളിയുടെ സമീപത്തായിരുന്നു നിര്‍ത്തിയിട്ടിരുന്നത്. കുറച്ച് പേര്‍ എന്നെ തിരിച്ചറിഞ്ഞ് അനുശ്രീ, അനുശ്രീ എന്നു വിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഉടനെ അവിടെയുള്ള രണ്ട് പയ്യന്‍മാര്‍ ബൈക്കില്‍ വന്ന്, ‘അത് അവളാ സംഘിയാടാ’ എന്നൊക്കെ പറഞ്ഞ് വയലന്റ് ആയി.
ഭീകരവാദികളെ കാണുന്നത് പോലെയാണ് അവര്‍ എന്നോട് പെരുമാറിയത്. ഞാന്‍ അപ്പോള്‍ ആലോചിച്ചു, ഷൂട്ടിങ്ങ് സംബന്ധമായി രാത്രിയില്‍ സഞ്ചരിക്കുന്ന സമയത്ത് ഇങ്ങനെ മനസുള്ള ആളുകളുടെ മുന്നില്‍ ചെന്നുപെട്ടാല്‍ എന്താകും സ്ഥിതി. എന്നെ ആരെങ്കിലും ഒക്കെ കൊന്നുകളയുമല്ലോ എന്ന് വരെ വിചാരിച്ചിട്ടുണ്ട്. അങ്ങനെയൊന്നും ഒരിക്കലും എന്നെക്കുറിച്ച് വിചാരിക്കരുത്. ഞാന്‍ എന്തോ വലിയ തെറ്റുചെയ്തപോലെയാണ് അവര്‍ എനിക്കെതിരെ വന്നത്. നിങ്ങളുടെ കൂടെയുള്ള ഒരാള് തന്നെയാണ് ഞാന്‍.’അനുശ്രീ പറഞ്ഞു. അനുശ്രീയുടെ പ്രതികരണം വൈറലായിരിക്കുകയാണ്.