മലയാള ടെലിവിഷന് രംഗത്ത് തിരക്കുള്ള നടിയാണ് അര്ച്ചന സുശീലന്. വില്ലത്തി വേഷങ്ങളാണ് അര്ച്ചനയെ ആളുകളുടെ ഇഷ്ടതാരമാക്കിയത്. സ്ഥിരം വില്ലത്തി വേഷങ്ങളും അല്പ്പം ജാഡയിട്ടുള്ള പെരുമാറ്റവും സാധാരണക്കാര്ക്കിടയില് അര്ച്ചനയ്ക്ക് ഒരു അഹങ്കാരി ഇമേജാണ് നല്കിയത്. എന്നാല് ബിഗ്ബോസിലെ അര്ച്ചനയുടെ പ്രകടനം ആളുകളെ അമ്പരപ്പിക്കുന്നതായിരുന്നു. ഷോയില് സുഹൃത്തുക്കളൊക്കെ പുറത്തുപോയപ്പോള് തനിച്ചായ അര്ച്ചന ക്യാമറയോട് സംസാരിക്കാന് തുടങ്ങിയതും ചര്ച്ചയായിരുന്നു. ആ അനുഭവങ്ങളെക്കുറിച്ച് ഇപ്പോള് അര്ച്ചന മനസ്സു തുറക്കുകയാണ്.
‘വിഷമങ്ങളെയും സംശയങ്ങളെയുമൊക്കെ കൈകാര്യം ചെയ്യാന് ഞാന് എന്നെ തന്നെ ബിസിയാക്കുകയാണ് ചെയ്യാറ്. പക്ഷേ, ബിഗ്ബോസ് വീട്ടില് മൊബൈലോ മറ്റു സൗകര്യങ്ങളോ ഇല്ല. പിന്നീട് ദീപനും ദിയയും,സുഹൃത്തുക്കള് ഓരോരുത്തരായി ഔട്ടായപ്പോള് ഞാന് എന്റെ കിടക്കയ്ക്കു സമീപമുള്ള ക്യാമറയുമായി കൂട്ടായി. ക്യാമറയേ ‘രമേശ്’ എന്നു വിളിച്ചു സംസാരിച്ചു. 56-ാമത്തെ ദിവസം വരെ അത് എന്നോടു പ്രതികരിച്ചിരുന്നു. പിന്നീട് ഒരു അനക്കവും ഇല്ല.
എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെട്ടു എന്ന് തോന്നി, ഡിപ്രഷന്. സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു. ബിഗ് ബോസില് രാത്രി ഉറങ്ങണമെങ്കില് മരുന്നു കഴിക്കണമെന്ന അവസ്ഥയായി. ഞാന് എത്ര ശക്തയായ സ്ത്രീയാണ് എന്നിട്ടും എങ്ങനെ ഇത് സംഭവിച്ചു എന്നൊക്കെ ചിന്തിക്കും. ബിഗ് ബോസ് ഹൗസില് നിന്ന് പുറത്തുവന്നിട്ടും സൈക്കോളജിസ്റ്റിനെ കാണാന് പോയി. സാധാരണ ഈ ഹോട്ടലില് വന്നാല് ഞാന് ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇത്തവണ ദിയയെ കൂട്ടിന് വിളിച്ചു. പക്ഷേ ബിഗ് ബോസിനു ശേഷം ക്ഷമ കുറച്ചുകൂടി.
സാമൂഹമാധ്യമങ്ങളില് നേരിട്ട സദാചാര ഗുണ്ടായിസത്തിന് ആ സമയങ്ങളില് വിഷമം ഉണ്ടായിരുന്നു. നിരന്തരമായി തനിക്കെതിരെ എഴുതിയപ്പോള് സൈബര് സെല്ലില് പരാതിപ്പെട്ടു. എന്നാല് ഫലമുണ്ടായില്ല. പക്ഷേ തനിക്ക് പേടിയൊന്നുമില്ലെന്ന് അര്ച്ചന പറയുന്നു. കാരണം ഇതൊന്നും തന്നേയോ തന്റെ കുടുംബ ജീവിതത്തേയോ ബാധിച്ചിട്ടില്ലയെന്ന് അര്ച്ചന പറയുന്നു. തനിക്ക് അത്യാവശ്യം കരാട്ടെയും അറിയാമെന്ന് അര്ച്ചന പറയുന്നു. ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് അര്ച്ചന ഇക്കാര്യം പറഞ്ഞത്.