മലയാളം മിനിസ്ക്രീനില്‍ നിറഞ്ഞു നിന്ന താരമാണ് അര്‍ച്ചന സുശീലന്. പഴയ കിരണ്‍ ടിവിയില്‍ ആങ്കറായി കരിയര്‍ ആരംഭിച്ച അര്‍ച്ചന പിന്നീട് സീരിയല്‍ അഭിനയത്തിലേക്ക് ചുവട് വയ്ക്കുകയായിരുന്നു.
നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് അര്‍ച്ചന തിളങ്ങിയത്. എന്റെ മാനസ പുത്രി എന്ന പരമ്പരയാണ് അര്‍ച്ചനയുടെ കരിയറില്‍ വഴിത്തിരിവായത്. ഈ പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
2014ല്‍ ആയിരുന്നു അര്‍ച്ച വിവാഹിതയായത്. മനോജ് യാദവായിരുന്നു താരത്തിന്റെ ഭര്‍ത്താവ്.
എന്നാല്‍ അധികം വൈകാതെ തന്നെ ഈ വിവാഹബന്ധം വേര്‍പിരിഞ്ഞു. പിന്നീട് അമേരിക്കക്കാരനായ പ്രവീണിനെ വിവാഹം ചെയ്യുകയായിരുന്നു.
വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന അര്‍ച്ചന എന്നാല്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
താരത്തിന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഭര്‍ത്താവ് പ്രവീണിനെ കുറിച്ചുള്ളതായിരുന്നു അര്‍ച്ചനയുടെ പുതിയ പോസ്റ്റ്.
എന്റെ പുഞ്ചിരി നീയാണ്, എന്റെ പൊട്ടിച്ചിരിയുടെ കാരണവും നീയാണ്, നീയാണ് എന്റെ ജീവിതത്തില്‍ കരച്ചില് കുറക്കാന്‍ സഹായിച്ചത് എന്നായിരുന്നു അര്‍ച്ചന കുറിച്ചത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.