നിങ്ങള്‍ കന്യകയാണോ? സോഷ്യല്‍മീഡിയയില്‍ വിമര്‍ശകന്റെ ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്കി ആര്യ, ആ മറുപടി ചിത്രത്തിന് കൈയ്യടിച്ച് ആരാധകര്‍, സംഭവം ഇങ്ങനെ

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയായ നടിയാണ് ആര്യ. പരിപാടി ഹിറ്റായതോടെ ആര്യയുടെ സമയവും തെളിഞ്ഞു. ഇപ്പോള്‍ സിനിമയില്‍ തിരക്കുള്ള നടി കൂടിയാണ് ആര്യ. ജീവിതത്തെ ചിരിയോടെ നേരിടുന്ന ആര്യയ്ക്ക് സോഷ്യല്‍മീഡിയയിലും ആരാധകരെറെ. കഴിഞ്ഞദിവസം ആര്യ നല്കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്.

ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ ചോദ്യം എത്തിയത്. ‘നിങ്ങള്‍ കന്യകയാണോ..?’ എന്നാണ് ഒരു ആരാധകന്‍ താരത്തോട് ചോദിച്ചത്. ആ ചോദ്യത്തിന് ആര്യ നല്‍കിയ മറുപടി സോഷ്യല്‍ ലോകത്തും വൈറലായി കഴിഞ്ഞു. മകള്‍ക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നല്‍കിയത്.

കഴിഞ്ഞു പോകുന്ന വര്‍ഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാന്‍ പഠിച്ച കാര്യങ്ങള്‍ പറയാന്‍ ഈ ഒരു ജാലകം മതിയാവില്ലെന്നും ആര്യ കുറിച്ചു. മാസങ്ങള്‍ക്കു മുന്‍പാണ് ആര്യയുടെ അച്ഛനും സഹോദരനും മരണപ്പെട്ടത്. ഇവരുടെ വിയോഗമുണ്ടാക്കിയ വേദന ആര്യ പങ്കുവെച്ചിരുന്നു. തിരുവന്തപുരം സ്വദേശിയും ഐടി എന്‍ജിനീയറുമായ രോഹിത് ആണ് ആര്യയുടെ ഭര്‍ത്താവ്. ഏക മകള്‍ റോയ.

അടുത്തിടെ ആര്യ ബിസിനസിലും കൈവച്ചിരുന്നു. അരോയ എന്നാണ് ആര്യ തുടങ്ങുന്ന സംരംഭത്തിന്റെ പേര്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു സംരംഭമെന്നും കുടുംബാംഗങ്ങളുടെ കൂടി സഹായം കൊണ്ടാണ് ഈ സ്വപ്നം സഫലമായതെന്നും ആര്യ പറയുന്നു.

Related posts