2001ല്‍ പുറത്തിറങ്ങിയ നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും വരെ തരംഗമായ നടിയാണ് അസിന് തോട്ടുങ്കല്‍.
നരേന്ദ്രന് മകന് ജയകാന്തന്‍ വകയ്ക്ക് ശേഷം അസിന് പിന്നീട് ഒരൊറ്റ മലയാല സിനിമയില്‍ പോലും അഭിനയിച്ചിരുന്നില്ല.
എന്നിട്ടും തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയാ അസിന് തന്റെ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
2016ലാണ് അസിന് കോടീശ്വരനായ മൈക്രോമാക്സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുല്‍ ശര്‍മ്മയെ വിവാഹം ചെയ്തത്.
ഈ താരവിവാഹം വളരെ ആര്‍ഭാടത്തോടെ നടന്നത്. 2017ല്‍ അസിന്-രാഹുല്‍ ശര്‍മ്മ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു.
കുഞ്ഞിന് ഇരുവരും അരിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇടയ്ക്ക് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുട്ടിയുടെ വിശേഷങ്ങളെല്ലാം താരം പങ്കിടാറുമുണ്ട്.
അതേസമയം, ഇപ്പോഴിതാ അസിന് തന്റെ പേജില്‍ നിന്ന് ഭര്ത്താവിന്രെ ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരിക്കുകയാണ്.
അസിന് വിവാഹ മോചനത്തിലേയ്ക്ക് കടക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹമോചനത്തിന് മുന്നോടിയായാണ് അസിന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നത്.
നിലവില്‍ മകളുമായി മാതാപിതാക്കളോടൊപ്പമാണ് അസിന് താമസിക്കുന്നതെന്നാണ് വിവരം.
രാഹുല്‍ ശര്‍മ്മയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതാണ് ഇവരുടെ ബന്ധത്തിന് വിള്ളല്‍ വരാന്‍ കാരണമെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നാണ് അസിന് വ്യക്തമാക്കുന്നത്.