കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വന്‍ ട്വിസ്റ്റുകള്‍. നടിയെ പീഡിപ്പിച്ചപ്പോള്‍ എടുത്ത വീഡിയോയിലെ ദൃശ്യങ്ങളില്‍ ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുവെന്ന കാര്യം ഉയര്‍ത്തിക്കാട്ടാനാണ് ദിലീപിന്റെ അഭിഭാഷകന്റെ ശ്രമം. സ്ത്രീശബ്ദം കച്ചിത്തുരുമ്പാക്കുകയാണ് ദിലീപും വക്കീലും.
മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദം പറയുന്നത് ‘ഓണ്‍ ചെയ്യൂ…’ എന്ന വാചകമാണ്. മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ ആരോപണം. ഈ ശബ്ദത്തെ പറ്റി പൊലീസ് അന്വേഷിച്ചതു പോലുമില്ല. മെമ്മറികാര്‍ഡിലെ ഈ സ്ത്രീ ശബ്ദം രഹസ്യമാക്കാനാണ് തെളിവുകള്‍ ദിലീപിന് നല്‍കാത്തതെന്നാണ് ആക്ഷേപം. ചില ഉന്നത ഇടപെടലുകള്‍ നടന്നിട്ടുണ്ട്. തനിക്കെതിരായ തെളിവുകള്‍ കിട്ടേണ്ടത് തന്റെ അവകാശമാണെന്നും ദിലീപ് വാദിക്കും. മെമ്മറികാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന വാദം കോടതിയില്‍ ഉയര്‍ത്താനാണ് ദിലീപ് ശ്രമിക്കുന്നത്.
ഒന്നാം പ്രതിയുടെ ശബ്ദ പരിശോധനയെപ്പറ്റിയും ദിലീപ് പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് പൊലീസ് ഒന്നാം പ്രതിയുടെ ശബ്ദസാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാനായിരുന്നു ഇത്. എന്നാല്‍, ഇത് ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ദിലീപിന്റെ പരാതിയില്‍ പറയുന്നു. ഇതിന് പിന്നിലും കള്ളക്കളിയുണ്ട്. ഈ ഓഡിയോ കിട്ടിയാല്‍ കുറ്റപത്രം റദ്ദാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.