ലോഹിതദാസം സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ഭാമ.
പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവരാന്‍ നടിയ്ക്കായി. ശേഷം തമിഴിലും തെലുങ്കിലുമെല്ലാം നടി കഴിവു തെളിയിച്ചു.
അതേസമയം വിവാഹത്തെ തുടര്‍ന്ന് നടി അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. 2020ല്‍ ആയിരുന്നു ഇവരുടെ വിവാഹം.
ഇവര്‍ക്ക് ഒരു കുട്ടിയും പിറന്നിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളായി ഭാമ വിവാഹമോചിതയാകുന്നു എന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയ.
ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും അടക്കമുള്ള തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ നിന്നും ഭാമ ഭര്‍ത്താവ് അരുണിന് ഒപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതോടെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്.
നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളുടെ പ്രൊഫൈല്‍ നെയിം ഭാമ എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ഡയാന രാജകുമാരിയുടെ ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍ എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ്.
ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം എന്നാണ് ഭാമ കുറിച്ചത്. ഈ വാക്കുകളും സംശയം ജനിപ്പിക്കുന്നതാണെന്നാണ് ആരാധകപക്ഷം.