ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഭാമ.
മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം ഇപ്പോള്‍.
കുറച്ചു നാള് മുമ്പ് ഭാമ ഒരു സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു.
ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലോടെയാണ് ഈ കാര്യം കേട്ടത്. പക്ഷേ ഈ ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം തന്നെ അന്ന് രംഗത്ത് എത്തിയിരുന്നു.
കേട്ട ആരോപണങ്ങള്‍ ശരിയാണെന്നും എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ പറഞ്ഞിരുന്നു.
ഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയിലാണ് അന്ന് വാര്‍ത്ത പ്രചരിച്ചിരുന്നത്.
എന്നാല്‍ ഇത് ഭാമ നിഷേധിച്ചു. ഒരു കന്നഡ സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം. സിംലയില്‍ എത്തിയ താരം നടക്കാനിറങ്ങി.
അതിനിടയില്‍ ആരോ ഒരാള്‍ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടുവെന്ന് ഭാമ പറയുന്നു. ഉടനെ എന്താടാ നീ കാണിച്ചത് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു.
ഒപ്പം ഞാന്‍ ബഹളവും വച്ചു. എല്ലാവരും ഓടിക്കൂടി. സംവിധായകനും കാമറാമാനും എല്ലാം ഓടിയെത്തി.
അല്ലാതെ സംവിധായകന് എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നു അതെന്ന് താരം കൂട്ടിച്ചേര്‍ത്തു.
ദുബായില്‍ ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിച്ചത്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശിയാണ് അരുണ്‍. ഇവര്‍ക്ക് ഒരു മകളും ഉണ്ട്.